മതവിലക്കിനെപ്പോലും മറികടന്ന് പാടിയ ആദ്യമുസ്ലീം ഗായിക; റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു ആലപ്പുഴ സ്വദേശിയായ റംലാ ബീഗം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും റംലാ ബീഗം പ്രശസ്തയായിരുന്നു. കൊറോണക്ക് മുമ്പ് വരെ പൊതുവേദികളിൽ സജീവമായിരുന്നു. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമാകലായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ…

Read More

ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: ഗാന്ധിജയന്തി, ദസറ തിരക്ക് പ്രമാണിച്ച് ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ ഫെയർ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.ടി സ്പെഷ്യൽ (06083) ഒക്ടോബർ 3 ,10 തീയതികളിൽ വൈകിട്ട്  6.05 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് 4 ന് രാവിലെ 10 .55 ന് ബയ്യപ്പനഹള്ളിയിലെത്തും. എസ.എം.ടി.വി ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ (06084) 4, 11 തീയതികളിൽ ഉച്ചയ്ക്ക് 12.45 ന് ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. കെ.ആർ.പുരം ബംഗാർപെട്ട്…

Read More

ബെംഗളൂരുവിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ മെട്രോ പാതയുടെ പണികൾ തകൃതിയായി പുരോഗമിക്കുന്നു

വർഷങ്ങളുടെ കാലതാമസത്തിന് ശേഷം, ബെംഗളൂരു മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഭാഗം ഒടുവിൽ പുരോഗതി കൈവരിക്കുകയാണ് , നിർമ്മാണത്തിലിരിക്കുന്ന മൂന്ന് സ്റ്റേഷനുകളിൽ സന്ദർശനം നടത്തുന്നതിൽ നിന്നും ഇത് വ്യക്തമായിരുന്നു. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹൈ സ്ട്രീറ്റായ എംജി റോഡിന് ഉപരിതലത്തിൽ നിന്ന് 62 അടിയിലധികം താഴെയയാണ് ഒരു പുതിയ മെട്രോ സ്റ്റേഷൻ വരുന്നത്. പിങ്ക് ലൈനിന്റെ ഭാഗമായ ഈ സ്റ്റേഷൻ നിലവിലുള്ള പർപ്പിൾ ലൈനുമായി സംയോജിപ്പിക്കുകയും നഗരത്തിന്റെ തെക്ക്, വടക്കുകിഴക്കൻ പ്രാന്തപ്രദേശങ്ങളിലേക്ക് സിബിഡിയെ അടുപ്പിക്കുകയും ചെയ്യും. 21.26 കിലോമീറ്റർ പിങ്ക് ലൈനിൽ 13.76 കിലോമീറ്റർ…

Read More

സുരക്ഷാ പരിശോധന: നാളെ ബെംഗളൂരുവിലെ കെങ്കേരിക്കും മൈസൂരു റോഡിനും ഇടയിൽ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: കെങ്കേരി-ചെല്ലഘട്ട മെട്രോ സ്‌ട്രെച്ചിന്റെ സുരക്ഷാ പരിശോധന സെപ്തംബർ 29-ന് നടക്കുന്നതിനാൽ, പർപ്പിൾ ലൈനിന്റെ ചില ഭാഗങ്ങളിൽ അന്നേ ദിവസം മെട്രോ ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച (സെപ്റ്റംബർ 29) മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു. എന്നിരുന്നാലും, ബൈയപ്പനഹള്ളി-മൈസൂരു റോഡ്, വൈറ്റ്ഫീൽഡ് (കടുഗോഡി)-കെആർ പുരം സെക്ഷനുകളിൽ ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകില്ല. ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകളിലും മാറ്റങ്ങളുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. 1.69 കിലോമീറ്റർ ദൈർഘ്യമുള്ള കെങ്കേരി-ചെല്ലഘട്ട പാതയുടെ സുരക്ഷാ…

Read More

മഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി 

ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ  ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച്‌ മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…

Read More

വായിൽ ചത്ത എലിയുമായി കർഷകരുടെ പ്രതിഷേധം

ചെന്നൈ: കവേരി നദീജല തര്‍ക്കത്തെ തുടർന്ന് ബെംഗളൂരുവില്‍ ബന്ദ് തുടരുന്നതിനിടെ തമിഴ്നാട്ടിലും പ്രതിഷേധവുമായി കര്‍ഷകര്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ വായില്‍ ചത്ത എലിയെ തിരുകി പ്രതിഷേധിച്ചു. നാഷണല്‍ സൗത്ത് ഇന്ത്യൻ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാവേരി തടത്തിലെ നിലവിലെ വിള നശിക്കാതിരിക്കാൻ കര്‍ണാടക കൂടുതല്‍ വെള്ളം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതേ കര്‍ഷകര്‍ കൈയില്‍ മണ്‍ചട്ടിയേന്തി പ്രതിഷേധിച്ചിരുന്നു. അര്‍ധനഗ്നരായി മണ്‍ചട്ടി കൈയിലേന്തിയായിരുന്നു അയ്യക്കണ്ണന്റെ തന്നെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചത്. ഇതിനുപുറമേ മറീന…

Read More

യുവാവിന്റെ വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് വിഷപാമ്പുകളെയും കാട്ടുപൂച്ചകളെയും

ബെംഗളൂരു: മൈസൂരു സിഐഡി ഫോറസ്റ്റ് സെൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെയും കാട്ടുപൂച്ചകളെയും. 9 ഇനത്തിൽപ്പെട്ട പാമ്പുകളെയും 4 തരം പൂച്ചകളെയുമാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ട പാമ്പുകളെയും പൂച്ചകളെയും അനധികൃതമായി കൈവശം വച്ചതിന് സന്ദീപ് ഏലിയാസ് ദിപു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 4 മൂർഖൻ പാമ്പുകൾ, 2 കാട്ടുപാമ്പ്, 2 വെള്ളിക്കെട്ടൻ, ശംഖുവരയൻ, വരയൻ ചുരട്ട, ഒരു ചുരുട്ടുമണ്ഡലി (അണലി വര്‍ഗത്തിൽപ്പെട്ട പാമ്പ്), മഞ്ഞച്ചേര, നീർക്കോലി, മൂന്ന് മണ്ണൂലി തുടങ്ങിയ പാമ്പുകളെയാണ് ഇയാളിൽ…

Read More

സൗന്ദര്യ വർദ്ധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാകുന്നതായി റിപ്പോർട്ട്; കേരളത്തിൽ എട്ടുപേർ ചികിത്സതേടി 

മലപ്പുറം: സൗന്ദര്യ വർധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാവുന്നതായി റിപ്പോർട്ട്‌. പുതിയ കണ്ടെത്തലുമായി മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലി വെളുക്കാനായ് ഉയർന്ന അളവിൽ ലോഹമൂലകങ്ങലടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോ പത്തി എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വിപണിയിൽ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാകണമേന്ന് ജി ല്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.  സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിയിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷൻ സാർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിൻ്റെ പേരു വിലാസവും എന്നിവ സൂക്ഷ്മയി പരി ശോധികണം.…

Read More

വർഷങ്ങളായുള്ള സൈബര്‍ ബുള്ളിയിംഗിനെതിരെ പ്രതികരിച്ച് സുപ്രിയ മേനോന്‍

സൈബര്‍ ബുള്ളിയിംഗിനെതിരെ പ്രതികരിച്ച് നടനും പൃഥ്വിരാജ് സുകുമാരന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍ രംഗത്ത്. തന്നെ ഒരു സ്ത്രീ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുകയാണെന്ന് സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ ‘നിങ്ങൾ സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വർഷങ്ങളായി എല്ലാ പ്ലാറ്റ് ഫോമുകളിലുമായി എന്നെ ഒരാൾ ബുള്ളിയിംഗ് ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാൻ ഉപയോഗിക്കുകയാണ്. വർഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാൻ ഒടുവിൽ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്. മരിച്ചു പോയ എന്‍റെ അച്ഛനെക്കുറിച്ച് വളരെ…

Read More

പാകിസ്താന് വേണ്ടി ചാരവൃത്തി; യുവാവ് പിടിയിൽ

ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്‌.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടു​ത്തുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക്…

Read More
Click Here to Follow Us