ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ തെരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. 2018 ൽ കേരളം നേരിട്ട മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘2018’. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ,…
Read MoreMonth: September 2023
കേരളത്തിലേക്ക് ലഹരി കടത്ത്; മലയാളി ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി മലയാളി ദമ്പതികൾ ആണ് പിടിയിലായത്. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റാഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപാലത്ത് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയത്. പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല്…
Read Moreമകൾക്കൊപ്പം നടക്കുന്നതിനിടെ വൈദ്യുത തൂണിനടിയിൽപ്പെട്ട് അമ്മ മരിച്ചു
ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് മരംവീണ് മറിഞ്ഞുവീണ വൈദ്യുത തൂണിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു. വിൽസൻ ഗാർഡനിൽ താമസിക്കുന്ന ഹേമാവതി ഹർഷയാണ് മരിച്ചത്. തിങ്കളാഴ്ചരാത്രി എട്ടാം ക്രോസ് റോഡിലായിരുന്നു അപകടം. മകൾ രുചിതയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ഹേമാവതി. ഈസമയം മരം വീണ് വൈദ്യുതത്തൂൺ മകളുടെ അടുത്തേക്ക് വീഴുന്നത് കണ്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹേമാവതി വൈദ്യുതിത്തൂണിനടിയിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹേമാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രുചിതയ്ക്കും തലയ്ക്ക് പരിക്കേറ്റു. വിൽസൻ ഗാർഡൻ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബെംഗളൂരു കോർപ്പറേഷൻ ഫോറസ്റ്റ് സെൽ…
Read Moreബെംഗളൂരു ലവ് ജിഹാദ് കേസ് വ്യാജം; പരാതിയ്ക്ക് പിന്നിൽ യുവതി പകയെന്ന് പോലീസ്
ബെംഗളൂരു: പ്രണയത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റാന്‍ ശ്രമിച്ചെന്ന, ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പൊലീസ്. കാമുകന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയപ്പോള്‍ വ്യാജമായി ആരോപണം ഉന്നയിച്ച് യുവതി ലവ് ജിഹാദ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന യുവതി അവിടെ പരിചയപ്പെട്ട കശ്മീരി യുവാവുമായി പ്രണയത്തില്‍ ആവുകയായിരുന്നു. തന്നേക്കാള്‍ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു യുവതിയുടെ പദ്ധതി. മതം മാറാതെ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നതെന്നാണ് യുവതി പരാതിയില്‍ അറിയിച്ചത്. എന്നാല്‍ പലവട്ടം ശാരീരിക…
Read Moreയുവതി നൽകിയ ലവ് ജിഹാദ് കേസ് വ്യാജമെന്ന് പൊലീസ്
ബെംഗളൂരു: പ്രണയത്തിന്റെ പേരിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റാൻ ശ്രമിച്ചെന്ന വ്യാജേന ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പോലീസ്. കാമുകൻ വിവാഹത്തിൽ നിന്നു പിൻമാറിയപ്പോൾ വ്യാജമായി ആരോപണം ഉന്നയിച്ച യുവതി ലവ് ജിഹാദ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാൽ ബലത്സംഗം, വഞ്ചന കേസുകൾ തുടരുന്ന കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി അവിടെ നിന്ന് പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിൽ ആകുകയായിരുന്നു. തന്നേക്കാൾ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി.…
Read Moreമൈസൂരു മ്യൂസിയത്തില്‍ ബാഹുബലിയുടെ മെഴുക് പ്രതിമ; രാംചരണിനെപ്പോലുണ്ടെന്ന് ആരാധകര്‍
ബെംഗളൂരു: ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ ‘മെഴുക് പ്രതിമയായ’ ആദ്യത്തെ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. 2017ല്‍ സ്ഥാപിച്ച പ്രതിമ വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ മറ്റൊരു പ്രതിമയാണ് ചര്‍ച്ചയാകുന്നത്. ഈയിടെ മൈസൂരുവില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ മെഴുകു പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി സിനിമയുടെ നിര്‍മാതാക്കള്‍. മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ബാഹുബലി നിർമാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തു. ”ഞങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഞങ്ങൾ സ്വീകരിക്കും. “അദ്ദേഹം എക്സില്‍…
Read Moreതക്കാളി വില ഇടിവ് കർഷകർ ദുരിതത്തിൽ
ബെംഗളുരു: തക്കാളി വില കിലോയ്ക്ക് 10 രൂപയിലേക്ക് ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. രണ്ട് മാസം മുൻപ് കിലോയ്ക്ക് 200 രൂപ കടന്ന തക്കാളി വിലയാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം കോലാർ എപിഎംസി മാർക്കറ്റിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 45 രൂപയ്ക്കാണ് വിറ്റു പോയത്. തക്കാളിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോലാർ ചിക്കബെല്ലാപുര, മണ്ഡ്യ, തുമുക്കുരു ജില്ലകളിലായി 32323 ഹെക്ടറിലാണ് സംസ്ഥാനത്ത് തക്കാളി കൃഷി ഉള്ളത്. തക്കാളി കേടുകൂടാതെ കൂടുതൽ ദിവസം വയ്ക്കാൻ കഴിയുന്ന ശീതീകരണ…
Read Moreതമിഴ്നാടിന് ഒക്ടോബർ 15 വരെ പ്രതിദിനം നൽകേണ്ടത് 3000 ഘനയടി ജലം
ബെംഗളുരു: കാവേരി പ്രശ്നം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളുരു ബന്ദിനിടെ തമിഴ്നാടിന് 18 ദിവസത്തേക്ക് 3000 ഘനയടി ജലം വീതം വിട്ടു കൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12500 ഘനയടി ജലം കൂടി നൽകാൻ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ് നിലവിൽ പ്രതിദിനം നൽകുന്ന 5000 ഘനയടി 3000 ആയി കുറച്ചത്.
Read Moreബെംഗളുരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ അപകടം; 3 മരണം
ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ചന്നപട്ടണയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബെംഗളുരു സ്വദേശികളായ രേണുക,മഞ്ജുളമ്മ, സുധീർ എന്നിവരാണ് മരിച്ചത്. മൈസൂരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിൽ നിന്നുള്ള മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
Read Moreബന്ദിന് സുരക്ഷ ഒരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലി
ബെംഗളൂരു: കർഷക സംഘടനകളും അനുകൂലികളും ചേർന്ന് സംഘടിപ്പിച്ച നഗരത്തിലെ ബന്ദിന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം നൽകിയ ഹോട്ടലിനെതിരെ ക്രിമിനൽ കേസ്. പോലീസിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ ഫോട്ടോ വൈറലായതോടെ ബെംഗളൂരു ട്രാഫിക് ഡിവിഷൻ ജോയിന്റ് പോലീസ് കമ്മീഷണർ അനുചേത് ഹോട്ടലിനെതിരെയും ഭക്ഷണം നൽകിയ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയവർക്ക് നടപടി എടുക്കുകയും ബന്ധപ്പെട്ട ഹോട്ടലിനെതിരെ ഉടൻ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യശ്വന്ത്പൂർ ട്രാഫിക്…
Read More