ട്രാക്ക് അറ്റകുറ്റപണി;ട്രെയിനുകളുടെ സമയത്തിൽ മാറ്റം

ബെംഗളൂരു : ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് ഷൊർണൂർ സ്‌റ്റേഷനിൽ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സർവീസിൽ വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതി ഉടൻ അറിയിക്കും. തൃശൂർ കോഴിക്കോട് എക്‌സ്‌പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട് ഷൊർണൂർ എക്‌സ്‌പ്രസ് പൂർണമായും റദ്ദാക്കി. കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും. കൊല്ലത്തു നിന്നും…

Read More

“സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതി മൂലം സ്കൂളുകളിലെ കക്കൂസുകൾ നിറയുന്നു”; ദിനമലർ പത്രത്തിന് എതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ അവഹേളിച്ച് വാർത്ത നൽകിയ ദിനമലർ പത്രത്തിന് എതിരെ വ്യാപക പ്രതിഷേധം. പത്രത്തിന്റെ കോപ്പികൾ കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിൽ ദിനമലർ പത്രത്തിന്റെ ഓഫീസിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിൽ ഒന്ന്മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ പതിനേഴ് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന നിലയിലാണ് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഗാടനം ചെയ്തത്. ഈ പദ്ധതി ദേശിയ തലത്തിൽ തന്നെ വലിയ ചർച്ചയാവുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള…

Read More

കബഡി താരം സ്വരാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലും’ലോൺ ആപ്പ്’

ബംഗളൂരു: മംഗളൂരുവിൽ കബഡി താരം സ്വരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോൺ ആപ്പ് പീഡനത്തെ തുടർന്നാണ് സ്വരാജ് ആത്മഹത്യ ചെയ്തതെന്ന് ഇപ്പോൾ അറിയുന്നത്. വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത സ്വരാജിന് ഇന്നലെ ഉച്ചയോടെ വായ്പ അടയ്ക്കാനുള്ള സമയപരിധി നൽകിയിരുന്നു. ആപ്പിൽ സഹോദരിയുടെ കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്വരാജിനെ പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. കുട്ടിയുടെ ഫോട്ടോ വിൽപനയ്ക്ക് എന്ന് ഇട്ടാണ് ഇവർ കുട്ടിയെ ശല്യം ചെയ്തിരുന്നതെന്ന് പറയുന്നു. ഈ ഫോട്ടോ സ്വരാജിന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ്…

Read More

നടി അപർണയുടെ മരണത്തിന് കാരണം ഭർത്താവെന്ന് സഹോദരിയുടെ മൊഴി

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് സഹോദരിയുടെ മൊഴി. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ…

Read More

‘സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണം’; വസതിക്ക് മുൻപിൽ പ്രതിഷേധം 

ഓൺലൈൻ ഗെയിങ് പരസ്യത്തിൽ അഭിനയിച്ചതിന്‍റെ പേരിൽ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് പ്രതിഷേധം. പ്രഹർ ജനശക്തി പാർട്ടി പ്രവർത്തകരാണ്​ പ്രതിഷേധവുമായി രംഗത്തുവന്നത്​. പി.ജെ.പി പാർട്ടി എം.എൽ.എ ബച്ചു കാദുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച ബച്ചു കാദുവിനും 22 അനുയായികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്​. മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാറിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്​ പ്രഹർ ജനശക്തി. ‘ഓൺലൈൻ ഗെയിമിങ്​ പരസ്യം ഒഴിവാക്കിയില്ലെങ്കിൽ സച്ചിൻ തന്റെ ഭാരതരത്‌ന തിരികെ നൽകണം. പരസ്യം പ്രദർശിപ്പിക്കുന്നതിനെതിരേ ഗണേശോത്സവ വേളയിൽ ഞങ്ങൾ പ്രതിഷേധിക്കുകയും…

Read More

ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വീ​സ് നീ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി വൈകുന്നു 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടു​കാ​ർ കാ​ല​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന, ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് നീ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി വൈ​കു​ന്ന​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന ട്രെ​യി​ൻ സ​ർ​വി​സാ​ണ് റെ​യി​ൽ​വേ​യു​ടെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. നി​ല​വി​ൽ ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് മം​ഗ​ളൂ​രു വ​ഴി​യു​ള്ള ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ ആ​റു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സ​മ​യം കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് നീ​ട്ടി​യാ​ൽ ഉ​ത്ത​ര മ​ല​ബാ​റി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ടം മു​ത​ൽ​ത​ന്നെ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് പ​ല​വി​ധ ത​ട​സ്സ​വാ​ദ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്…

Read More

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ; ഇന്ത്യ ഒരു “ഹിന്ദു രാഷ്ട്രം”: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുവെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ദൈനിക് തരുൺ ഭാരത് എന്ന പത്രം നടത്തുന്ന ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകർ ഭവന്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി. ഹിന്ദുസ്ഥാൻ (ഇന്ത്യ) ഒരു ‘ഹിന്ദു രാഷ്ട്ര’മാണ്, ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി, എല്ലാ ഭാരതീയരും (ഇന്ത്യക്കാരും) ഹിന്ദുക്കളാണ്, ഹിന്ദുക്കൾ എന്നാൽ എല്ലാ ഭാരതീയരും ആണ്. ഇന്ന് ഭാരതത്തിൽ (ഇന്ത്യ) ഉള്ളവരെല്ലാം…

Read More

കാറപകടത്തിൽ മൂന്ന് മരണം 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത അഡ്കാറില്‍ പാതയോരത്ത് നിന്ന മൂന്നുപേര്‍ കാറിടിച്ച്‌ മരിച്ചു. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ സ്വദേശികളായ കെ.സി.ചന്ദ്രപ്പ(37),എ.വി.രംഗപ്പ(41),എൻ.എ. മന്തേഷ്(43) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കപ്പ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിന്ന നാലുപേരെയും ഇടിച്ച്‌ തെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ലോറിയിടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേര്‍ മരിക്കുകയായിരുന്നു.

Read More

ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്ത് രഹസ്യമായി എത്തി ആലുവ പോലീസ്; അറസ്റ്റ് തടഞ്ഞ് എറണാംകുളം അഡീഷണൽ സേഷൻസ് കോടതി

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സക്കറിയക്ക് എതിരെ പുതിയ കേസ്. ആലുവ പൊലീസാണ് കേസ് എടുത്തത്. മുൻ‌കൂർ ജാമ്യമുള്ള മറ്റൊരു കേസിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഷാജൻ സക്കറിയ ഇന്ന് ഹാജർ ആയിട്ടുണ്ട്. തുടർന്ന് ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു. പോലീസ് അതീവ രഹസ്യമായി നീക്കിയ കേസായിട്ടാണ് ഇതിനെ കാണുന്നത്. നേരെത്തെ തന്നെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഷാജൻ സക്കറിയ വയർലെസ്സ് സന്ദേശം ചോർത്തിയാതായി ഒരു പോലീസിനെ കൊണ്ട്…

Read More

രാഹുൽ ഗാന്ധിയുമായി തെറ്റിയെന്ന വാർത്തകൾക്ക് പിന്നാലെ മറുപടിയുമായി പ്രിയങ്ക 

ന്യൂഡൽഹി: താനും സഹോദരനുമായി തെറ്റിയെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും കാലത്ത് ഇത്തരം അസംബന്ധങ്ങളാണോ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ”ബി.ജെ.പിക്കാർ, വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്ക് മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്‌നം ഒരിക്കലും യാഥാർത്ഥ്യമാകില്ല. എനിക്കും എന്റെ സഹോദരനുമിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്. അത് എന്നും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും…

Read More
Click Here to Follow Us