ബെംഗളൂരു: നഗരത്തിൽ ബൈക്ക്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പോലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പോലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ…
Read MoreMonth: August 2023
ചന്ദ്രയാന്‍- 3 സോഫ്റ്റ് ലാന്‍ഡിങ്; മൊബൈലിലും ടെലിവിഷനിലും തത്സമയം
ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷൻ അതിന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 2023 ഓഗസ്റ്റ് 23-ന് ഏകദേശം 18:04 IST (PM 6:04) ചന്ദ്രനില്‍ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചു. ചാന്ദ്രയാൻ 3 ചന്ദ്രന്റെ ലാൻഡിംഗ് ഐഎസ്‌ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലും യൂട്യൂബിലും ടെലിവിഷനിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ദേശീയ ബഹിരാകാശ ഏജൻസി സ്ഥിരീകരിക്കുന്നു. സ്‌മാര്‍ട്ട്‌ഫോണുകളില്‍നിന്നും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ നിന്നും ഉപയോക്താക്കള്‍ക്ക് ചന്ദ്രായാൻ 3 ലാൻഡിംഗിന്റെ തത്സമയ സ്‌ട്രീമിംഗ് കാണാൻ കഴിയും. തത്സമയ സ്ട്രീമിംഗ് ഏകദേശം 17:27 IST(5:27 PM)ന്…
Read Moreസ്വകാര്യ ബസ് അപകടത്തിൽ പെട്ട് 2 മരണം ; നിരവധി പേർക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് ദീർഘദൂര സർവിസ് നടത്തുന്ന സ്വകാര്യ ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീവനക്കാർ ഉൾപ്പെടെ 38 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. നേരത്തെ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എം.എൽ.എ പ്രേംകുമാർ പറഞ്ഞിരുന്നു. എന്നാൽ, ഒരു മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പറയുന്നു. ബസിനടിയിൽപെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് സമീപത്തെ…
Read Moreമലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ബെംഗളൂരു : കോട്ടയം പുതുപ്പള്ളി സ്വദേശിയെ ബെംഗളൂരു ഫ്രേസർ ടൗണിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. രണ്ടുവർഷമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്ന കക്കാട്ട് കാരാട്ട് വീട്ടിൽ ജീമോൻ കെ. വർഗീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെയാണ് ജീമോന്റെ മൃതദേഹം താമസസ്ഥലത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജീമോൻ ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് 250 ഗ്രാം സ്വർണവും വജ്രാഭരണവും മോഷണം പോയിരുന്നു. ഇതോടെ ജീമോനേയും മറ്റ് ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ആരോപണം. അതേസമയം, ജീമോന്റെ…
Read Moreമദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ കയറി ആഭാസ പ്രകടനം നടത്തിയ യുവാവ് പിടിയിൽ
ബെംഗളൂരു: മടിക്കേരിയില്‍ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് വനിത ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.എൻ. സിജില്‍ ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ഹോസ്റ്റലില്‍ ആഭാസത്തരം കാണിച്ചത്. ഇതില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു. തുടര്‍ന്ന്, സിജിലിനെ പിടികൂടുകയായിരുന്നുവെന്ന് കുടക് ജില്ല പോലീസ് സൂപ്രണ്ട് കെ. രമ രാജൻ പറഞ്ഞു. വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്നതായി…
Read Moreഎട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേർ ബെംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 48,000 സിഗററ്റുകളാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്തെത്തുന്നതിനിടെ ഇരുവരെയും കസ്റ്റംസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സിഗററ്റ് പാക്കറ്റുകൾ പിടികൂടിയത്. 8.16 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗററ്റുകളാണ് ഇവർ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചത്.
Read Moreകോൺഗ്രസ് ഓഫീസ് പരിസരത്ത് ബാനർ ; ശിവകുമാറിന് ബിബിഎംപി യുടെ പിഴ
ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു. നഗര സഭ വസന്ത നഗര്‍ ഡിവിഷൻ…
Read Moreഭർത്താവിന്റെയും മകന്റെയും അറസ്റ്റ് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു:മൈസൂരു ജില്ലയിലെ മൻഡി പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ വിവര അറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചു. മൈസൂരു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്. സാമ്രാട്ടിനേയും മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പോലീസിെൻറ പ്രാഥമിക നിഗമനം. ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.
Read Moreചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്
ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിംഗിനായി സജ്ജമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുകൊണ്ട് പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം. ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ…
Read Moreഒരു ദിവസം കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് 14 അപകടങ്ങൾ
ബെംഗളൂരു: പ്രതിദിനം 80 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് വിവരം. അതിൽ 15 ലക്ഷത്തിലധികം വാഹനങ്ങൾ പുറത്തുനിന്നു വന്ന് പോകുന്നു. ഇത്രയും വലിയ വാഹനങ്ങളുടെ ഇരകളാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെ 14 വൻ അപകടങ്ങളാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. ഇതിൽ 4 പേർ ബൈക്കുകൾ, കാറുകൾ, കാന്റർ, ടാറ്റ എയ്സ്, ഓട്ടോകൾ തുടങ്ങി വിവിധ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിലാണ് മരിച്ചത്. കൂടാതെ, ഗുരുതരവും നിസാരവുമായ പരിക്കുകളോടെ 15-ലധികം പേർ ആശുപത്രിയിലാണ്.
Read More