നഗരത്തിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ബൈക്ക്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്.

ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

കുത്തേറ്റ 45കാരൻ പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പോലീസ് പറഞ്ഞു.

കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പോലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മംഗളൂരുവിൽ തമ്പടിച്ച അക്രമികളെ അമർച്ച ചെയ്യാൻ സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ. ജയിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതനുസരിച്ച് പോലീസ് കമ്മീഷണർമാരായ അൻഷുകുമാർ, ബി.പി. ദിനേശ് കുമാർ, മംഗളൂരു നോർത്ത് അസി. പോലീസ് കമ്മീഷണർ മനോജ് കുമാർ നായക് എന്നിവരുടെ നേതൃത്വത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts