ബംഗളൂരു: നഗരത്തിലെ ഒരു ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് ഘടിപ്പിച്ച വാൾ നെറ്റിസൺമാരെ ആശങ്കയിലാക്കി.
ഓട്ടോറിക്ഷയുടെ ഫോട്ടോ തേർഡ് ഐ എന്ന ഒരു ഉപഭോക്താവാണ് വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തത്.
“അതൊരു വ്യാജവാളാണോ അതോ യഥാർത്ഥ വാൾ ആണോ?” എന്ന തലക്കെട്ടും തേർഡ് ഐ തനറെ പോസ്റ്റിന് കൊടുത്ത്.
Is that a fake sword 🗡 or real? 😂 pic.twitter.com/4CtE5K7u27
— ThirdEye (@3rdEyeDude) August 11, 2023
ഹൊസബസവനപുരയിലെ ഭട്ടരഹള്ളിയിൽ വച്ചാണ് ചിത്രം പകർത്തിയതെന്ന് എക്സ് അക്കൗണ്ടിൽ പറയുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർ വാളുമായി എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് ഈ ഫോട്ടോ കണ്ടതോടെ നിരവധി നെറ്റിസൺമാരെ കൊണ്ട് ചോദിക്കാൻ പ്രേരിപ്പിച്ചത്.
ഡാർക്ക് നൈറ്റ് ചോദിച്ചു : “ഇത്തരം കാര്യങ്ങൾ ഇടുന്നതിന്റെ പ്രയോജനം എന്താണ്?”
ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസിൽ അറിയിക്കണമെന്ന് വേൾഡ് വാച്ച് പറഞ്ഞു . “അത്ര വലിയ ബ്ലേഡ് പോലുള്ള ആയുധം കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്,” അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
വിനോദ് ബാബു രസകരമായ ഒരു കഥ പറഞ്ഞു. “ഇത് ടിപ്പുവിന്റെ അനുയായികളുടെ വാളാണെന്ന് അവകാശപ്പെടുന്നു,” എന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.