ബെംഗളൂരു : കോവിഡ്കാലത്ത് സർക്കാർ മാർഗനിർദേശം ലംഘിച്ച് പദയാത്രനടത്തിയതിന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി. എന്നിവർക്കെതിരേ രജിസ്റ്റർചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം.
വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത ഒമ്പത് കേസുകൾ പിൻവലിക്കും.
കോൺഗ്രസ് ചീഫ് വിപ്പ് അശോക് പട്ടാൻ നൽകിയ അപേക്ഷ പരിഗണിച്ചാണിതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ ബി.ജെ.പി. സർക്കാരിനെതിരേയായിരുന്നു പദയാത്ര.
2022 ജനുവരി ഒമ്പതിനാണ് രാമനഗരയിലെ മേക്കേദാട്ടുവിന് സമീപമുള്ള കനകപുരയിൽനിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര തുടങ്ങിയത്.
കോവിഡ് രോഗവ്യാപനം തീവ്രമായ സമയത്ത് പ്രഖ്യാപിച്ച പദയാത്രയ്ക്കെതിരേ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഹൈക്കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ പദയാത്ര ജനുവരി 13-ന് താത്കാലികമായി നിർത്തിയിരുന്നു.
നേതാക്കൾക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.