ബെംഗളൂരു: ക്ലാസിലെ ഒരു പെൺകുട്ടിയോട് സംസാരിച്ചതിന് ആൺകുട്ടിയെ നാല് സഹപാഠികൾ ചേർന്ന് മർദിച്ചു.
സംഭവത്തിൽ ശ്രീരാംപുരയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ രണ്ട് പല്ലുകൾ ഒടിഞ്ഞും താത്കാലികമായും ഭാഗികമായും കാഴ്ച നഷ്ടപ്പെടും ചെയ്തു.
കുട്ടി തന്റെ ക്ലാസിലെ ഒരു പെൺകുട്ടിയോട് പാഠഭാഗത്തെ സംബന്ധിച്ച് സംസാരിച്ചതിന് ശേഷമാണ് സംഭവം.
അക്രമികളിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
15 കാരനായ ആദർഷിൻറെ കാഴ്ച മങ്ങുകയും പല്ലുകൾ ഒടിഞ്ഞും മൂക്കിൽ നിന്ന് രക്തസ്രാവവും മറ്റ് മുറിവുകളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയപ്പോൾ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. മഗഡി റോഡിലെ താമസക്കാരനാണ് ആദർശ്.
ജൂലൈ 27ന് ഉച്ചകഴിഞ്ഞ് 3.45ഓടെ മകൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പരാതിക്കാരി പറയുന്നു.
ആദർശ് പെൺകുട്ടിയോട് തന്റെ നോട്ടിസ് നൽകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയും ആദർശും രണ്ട് മിനിറ്റ് സംസാരിച്ചു, നോട്ടുകൾ വാങ്ങിയ ശേഷം ആദർശ് സീറ്റിലേക്ക് മടങ്ങി.
ആദർശിന്റെ സഹപാഠിയായ ഹിമാൻഷു സംഭാഷണം ശ്രദ്ധിച്ചു. തുടർന്ന് പി ടി പിരീഡിൽ ഹിമാൻഷുവും മറ്റ് മൂന്ന് സഹപാഠികളും ആദർശുമായി വഴക്കിടുകയായിരുന്നു.
പി ടി ടീച്ചർ ഇടപെട്ട് ഇരുകൂട്ടർക്കും താക്കീത് നൽകി. എന്നിരുന്നാലും, സ്കൂൾ സമയം കഴിഞ്ഞ് ഒരു പാഠം പഠിപ്പിക്കുമെന്ന് ഹിമാൻഷു ആദർശിന് മുന്നറിയിപ്പ് നൽകി.
സ്കൂൾ കഴിഞ്ഞ് ആദർശ് വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഹിമാൻഷുവും മറ്റ് മൂന്ന് ആൺകുട്ടികളും അവനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
അവർ അവനെ ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു, ആക്രമണത്തിൽ ആദർശിന്റെ രണ്ട് പല്ലുകൾ ഒടിഞ്ഞു.
നാല് ആൺകുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട് എന്നും അക്രമികൾ വിദ്യാർത്ഥികളായതിനാൽ, അവരെ ശിശുക്ഷേമ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.