വിദ്യാർത്ഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തിയ സംഭവം സാമുദായിക നിറം നൽകി പ്രചരിപ്പിക്കരുതെന്ന് നടി ഖുശ്ബു

ബെംഗളൂരു: ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോളേജിന്റെ ശുചിമുറിയിൽ മുൻ വിദ്യാർത്ഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തിയതായി പറയുന്ന സംഭവം സാമുദായിക നിറം നൽകി ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ഇന്ന് ഉടുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ കെ.വിദ്യാകുമാരി, ജില്ല പോലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര എന്നിവരുമായി ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ദേശീയ വനിത കമ്മീഷൻ പ്രതിനിധാനം ചെയ്ത് ഇവിടെ വന്നത് ഒരു വനിതയുടേയോ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ സംരക്ഷണ പ്രവർത്തനവുമായല്ല.

ഈ സംഭവം ദയവായി സാമുദായിക നിറം കലർത്തി പ്രചരിപ്പിക്കരുത്.

ഇത് എങ്ങനെ വൈറലായി എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിന് പല ഘടകങ്ങളും പരിശോധിക്കണം.

കോളേജ് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കോളേജിൽ നടന്ന കാര്യങ്ങളുമായി ബന്ധമില്ലാത്ത വ്യാജ വീഡിയോകളാണ് പ്രചരിക്കുന്നത്.

ആ രംഗങ്ങൾ മൂന്ന് വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണുകളിൽ ഇല്ല. പോലീസിന് തെളിവും ലഭിച്ചിട്ടില്ല. നീക്കം ചെയ്തതാണെങ്കിൽ അതോടെ തീരുന്നില്ല.

മൂന്ന് ഫോണുകളും പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതിന്റെ റിപ്പോർട്ട് വരട്ടെ. അപ്പോൾ എല്ലാറ്റിനും കൃത്യതയുണ്ടാവും. കൃത്യമായ തെളിവില്ലാതെ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയും കുറ്റപത്രം തയ്യാറാക്കാൻ കഴിയില്ല.

നിലവിൽ അവരെ കുറ്റാരോപിതർ എന്നേ വിശേഷിപ്പിക്കാനാവൂയെന്നും ഖുശ്ബു പറഞ്ഞു.

മൂന്ന് വിദ്യാർത്ഥികളുടേയും കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

തീവ്രവാദ ബന്ധം ആരോപിച്ചുള്ള വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.

എന്നാൽ അത്ര വലിയ സിദ്ധാന്തത്തിനോ വമ്പൻ കഥക്കോ ഉള്ള ഏതെങ്കിലും കോളേജ് സംഭവത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതായി ഇപ്പോൾ ചിന്തിക്കാനാവില്ല.

വനിത കമ്മീഷനും പൊലീസും അവരുടെ ജോലിയാണ് ചെയ്യുന്നത്.ഇളം പ്രായക്കാരുടെ മനോവ്യാപാരങ്ങളുമായി ബന്ധപ്പെട്ട കാര്യമാണിത്.

അന്വേഷണം പൂർത്തിയാവും മുമ്പേ നിഗമനത്തിൽ എത്തി അവസാനിപ്പിക്കാൻ വനിത കമ്മീഷൻ കൂട്ടുനിൽക്കില്ല.വനിത കമ്മീഷൻ ഒരു പോരാട്ട സംഘടനയല്ല,വനിത സംരക്ഷണ സംവിധാനമാണ്.കോളജ് സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമുദായിക സംഭവത്തിന്റെ നിറം കമ്മീഷൻ ഉദ്ദ്യേശിക്കുന്നു

സംഭവം നടന്ന കോളേജിൽ ഖുശ്ബു സന്ദർശനം നടത്തി. കോളേജ് ഡയറക്ടർ രശ്മി, അക്കാഡമിക് കോഓർഡിനേറ്റർ ബാലകൃഷ്ണ, പ്രിൻസിപ്പൽ രജീപ് മൊണ്ടൽ,ജില്ല നിയമ സേവന അതോറിറ്റി അഭിഭാഷക മേരി ശ്രേഷ്ഠ എന്നിവർ പ്രാഥമിക ചർച്ചയിൽ പങ്കെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us