പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ശിവമോഗ ജില്ലയിലെ ഒരു സ്വകാര്യ കോളജ്‌ പ്രിൻസിപ്പൽ കൂടിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ് ഫെർണാണ്ടസ് എന്ന വൈദികനാണ് അറസ്റ്റിലായത്.

ബയോളജി ക്ലാസ് പഠിപ്പിക്കുന്ന ഫ്രാൻസിസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി രണ്ടാം പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് (പിയുസി) വിദ്യാർത്ഥിനി ആരോപിച്ചതായി പോലീസ് പറഞ്ഞു. വിദ്യാർത്ഥി ബുധനാഴ്ച വൈകുന്നേരം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ഫ്രാൻസിസിനെ കോടതിയിൽ ഹാജരാക്കിയതോടെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

ഇരയായ പെൺകുട്ടി ബഞ്ചാര സമുദായത്തിൽ പെട്ടതാണ് സംഭവം പുറത്തു അറിഞ്ഞതോടെ ബഞ്ചാര സമുദായത്തിൽ പ്രതിഷേധത്തിന് ഇടയാക്കി. എന്നാൽ വ്യാഴാഴ്ച ശിവമോഗ പോലീസ് സ്‌റ്റേഷനു മുന്നിൽ പുരോഹിതനെതിരെ സമുദായത്തിലെ ഏതാനും പേർ പ്രതിഷേധ പ്രകടനം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts