സംസ്ഥാനത്ത് വ്യാപക ഇഞ്ചി മോഷണം; മലയാളി കർഷകർ പ്രതിസന്ധിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് ഇഞ്ചിപാടങ്ങളിൽ നിരവധിയിടങ്ങളിലാണ് കേരളത്തിലെ 100 കണക്കിന് കർഷകർ കൃഷി ചെയ്യുന്നത്. ലക്ഷങ്ങൾ പാട്ടം നൽകിയാണ് മലയാളികൾ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയുൾപ്പടെ നടത്തുന്നത്. എന്നാൽ വിളവെടു ക്കാറായ ഇഞ്ചിപാടങ്ങളിൽ ഇഞ്ചി മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് കൃഷി നടത്തുന്നവരും നാട്ടുകാരായ കർഷകരും.

കഴിഞ്ഞ ദിവസം നഞ്ചൻകോടിനടുത്ത് ഇഞ്ചിപാടത്ത് മലയാളി കർഷകന്റെ ഇഞ്ചി മോഷണം നടത്താൻ എത്തിയ മോഷ്ടാക്കളെ മലയാളി കർഷക കൂട്ടായ്മയായ NFPO യുടെ വൊളണ്ടിയർമാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൈസൂരു ജില്ലയിൽ മാത്രം വിവിധ താലൂക്കുകളിലായി 15000 ലധികം ഏക്കർ പ്രദേശത്ത് കേരളത്തിലെ കർഷകർ ഇഞ്ചിയുൾപ്പടെയുള്ള കൃഷി ചെയ്യുന്നുണ്ട്. ഹുൻസൂർ , ഗദിക പ്രദേശങ്ങങ്ങളിലും ഇഞ്ചി മോഷണം വ്യാപകമായിട്ടുണ്ട്.

പല ദിവസങ്ങളിലായി വിശാലമായ കൃഷിയിടങ്ങളുടെ പല ഭാഗത്തു നിന്നാണ് മോഷണം നടത്തുന്നത്. ഇഞ്ചിയുടെ വില വർദ്ധിച്ച കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 300 ലധികം ചാക്ക് ഇഞ്ചിയാണ് മോഷണം പോയിട്ടുള്ളത്. പ്രദേശിക മോഷണ സംഘങ്ങളെ ഉപയോഗിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങൾ ആണ് ഇഞ്ചി മോഷണത്തിനു പിന്നിലെന്നാണ് ആരോപിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് NFPO യും കർഷകരും ബെലിഗിരി പോലീസിൽ പരാതി നൽകി സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വില കൂടിയ സാഹചര്യത്തിൽ തക്കാളി പാടങ്ങളിലും മോഷണം നടക്കുന്നുണ്ട്. മോഷണത്താൽ പൊറുതിമുട്ടിയ കർഷകർക്ക് അവരവരുടെ കൃഷിയിടങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കാൻ മുൻക്കൈ എടുക്കാനും തീരുമാനിചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us