ബെംഗളൂരു: ജൈനസന്യാസി മുനി കംകുമാർ നന്ദി മഹാരാജിനെ കൊലപ്പെടുത്തിയവരുടെ പേരുകൾ ഇതുവരെ സർക്കാർ പുറത്തുവിടാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.
തുടക്കം മുതലേ സാമ്പത്തിക ഇടപാടുകൾ മൂലമുള്ള പ്രശ്നമാണ് സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന പോലീസെന്നും പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി.
കൊലപാതകികളെ സർക്കാർ സംരക്ഷിക്കുകയാണ്.
സർക്കാരിൻറെ ന്യൂനപക്ഷപീഡനത്തിൻറെ ഫലമായാണ് ഇത് സംഭവിച്ചത്.
കൊലപാതകികൾക്ക് കർശന ശിക്ഷ നൽകണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
കൊലപാതകത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലായ് അഞ്ച് മുതൽ സ്വാമിയെ കാണാതായി. പിന്നീട് ആശ്രമത്തിലെ സഹപ്രവർത്തകൻ പോലീസിൽ പരാതി നൽകിയപ്പോഴാണ് അന്വേഷണം ഉണ്ടായത്.
കൊല ചെയ്ത ശേഷം സ്വാമിയുടെ മൃതശരീരം പല കഷണങ്ങളായി മുറിച്ച ശേഷം അക്രമികൾ ഒരു ഉപയോഗശൂന്യമായ കുഴൽക്കിണറിൽ തള്ളുകയായിരുന്നു.
ബെൽഗാവിയിലെ ചിക്കൊടിയിലുള്ള കുഴൽക്കിണറ്റിൽ നിന്നും വെള്ളം വറ്റിച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
സർക്കാരിൻറെ ന്യൂനപക്ഷ പ്രീണനവും ഹിന്ദു വിരുദ്ധതയും സംസ്ഥാനത്ത് അക്രമികൾക്ക് സജീവമായി പകരുന്നുണ്ട്.
ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തനനിരോധന ബില്ലും പശുഹത്യ നിരോധിച്ച തീരുമാനവും അധികാരത്തിൽ ഉടൻ എത്തിയ സർക്കാർ മുൻ സർക്കാർ പിൻവലിച്ചത് സർക്കാരിൻറെ ന്യൂനപക്ഷ പ്രീണനത്തിൻറെ തെളിവാണ്.
ഈ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയിൽ പ്രസ്താവിച്ചത്.
എന്നാൽ ഈ നിലാപട് കുറ്റവാളികളെ പുറത്തുകൊണ്ടുവരാതിരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.