ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 101 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ. ട്രെയിന്‍ അപകടത്തില്‍ 278 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ തൊള്ളായിരം പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 200 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് പിന്നാലെ സിബിഐ സംഘം ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് അപകടത്തില്‍ കേസ് എടുത്തിരിക്കുന്നത്. അശ്രദ്ധമൂലം ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് കേസ്. എഫ്‌ഐആറില്‍ ആരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Read MoreMonth: June 2023
എഐ ക്യാമറ ആദ്യദിനത്തിൽ കണ്ടെത്തിയത് 21891 നിയമലംഘനങ്ങ ൾ
തിരുവനന്തപുരം: എഐ ക്യാമറ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ആദ്യദിനം വൈകീട്ട് അഞ്ചുമണിവരെ കണ്ടെത്തിയത് ഇരുപത്തെണ്ണായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് നിയമലംഘനങ്ങളാണ് . ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയില്‍, 4,778 എണ്ണം. കുറവ് മലപ്പുറത്ത്. 545 കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 4362, പത്തനംതിട്ടയില്‍ 1177, ആലപ്പുഴയില്‍ 1288, കോട്ടയത്ത് 2194, ഇടുക്കിയില്‍ 1483, എറണാകുളത്ത്…
Read Moreഅഞ്ച് പ്രധാന നഗരങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കും കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ അഞ്ച് പ്രധാന നഗരങ്ങളിൽ പ്ലാസ്റ്റിക് വിമുക്തമാക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും സംസ്ഥാനമൊട്ടാകെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണമായും നിരോധിക്കുമെന്നും വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ തിങ്കളാഴ്ച പറഞ്ഞു. വലിയ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ, മെഡിക്കൽ മാലിന്യങ്ങൾ എന്നിവ കൈകാര്യം ചെയ്യണമെന്ന് ലോക പരിസ്ഥിതി ദിനാചരണത്തിൽ മന്ത്രി പറഞ്ഞു. 2016ൽ പ്ലാസ്റ്റിക് നിരോധിക്കുന്നതിനുള്ള നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ പ്ലാസ്റ്റിക്കിനെതിരെയുള്ള…
Read Moreഅരിക്കൊമ്പന്‍ ഇനി തമിഴ്‌നാട്കാരന്‍
അരിക്കൊമ്പന്‍ ഇനി തമിഴ്‌നാട്കാരന്‍. തിരുനല്‍വേലി പാപനാശംകരയാര്‍ ജലാശയ മേഖലയിലെ ഉള്‍വനത്തിലേയ്ക് മാറ്റുമെന്ന് സൂചന. അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തേനി പൂസാനംപട്ടിയ്ക് സമീപത് വെച്ചാണ് മയക്കു വെടി വെച്ച് പിടികൂടിയത്. ആനയെ മാറ്റിയതോടെ കമ്പത്തും സമീപ മേഖലകളിലും നിലനിന്നിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് പൂസാനംപട്ടി ചിന്ന ഓവാലുപുരത്തു വെച്ച് അരിക്കൊമ്പന്‍ ദൗത്യം ആരംഭിക്കുകയും ആദ്യ മയക്കുവെടി ഉതിര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് ഒരു ഡോസ് മയക്ക് വെടി കൂടി ഉതിര്‍ത്തു. നാല് മണിയോടെ, കുങ്കി ആനകളുടെ സഹായത്തോടെ ആനയെ ആനിമല്‍ ആംബുലന്‍സിലേയ്ക് മാറ്റി.…
Read Moreമലയാളിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു:: ഭർതൃമതിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി എച്ച് എ എൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ബസവനഗർ എസ് എൽ വി റസിഡൻസിയിൽ താമസിക്കുന്ന ശ്രീകാന്ത് എന്നവരുടെ ഭാര്യ എറണാകുളം കളമശ്ശേരി സ്വദേശിനി നീതുവിനെയാണ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് . ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ സി വി രാമൻ ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.
Read Moreനഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തി ലഹരിവിമുക്തകേന്ദ്രം നടത്തിപ്പുകാരൻ
ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതിന് മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന്റെ തലവനെ അറസ്റ്റ് ചെയ്തതായി ഗിരിനഗർ പോലീസ് അറിയിച്ചു. ശ്രീനിവാസനഗർ സ്വദേശിയായ സുഭാഷ് എസ് 26 എന്നയാളിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 3.5 ഗ്രാം എക്സ്റ്റസിയും പൊലീസ് പിടിച്ചെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ വ്യക്തികൾക്ക് പുനരധിവാസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പൂർണ പ്രജ്ഞ ഫൗണ്ടേഷന്റെ തലവനാണ് സുഭാഷ്, . പോലീസിന് ലഭിച്ച വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബനശങ്കരി മൂന്നാം സ്റ്റേജിലെ ഹൊസകെരെഹള്ളിയിലെ 100 അടി ഔട്ടർ റിംഗ് റോഡിലെ ഒരു കോളേജിന്…
Read Moreസംസ്ഥാന ബജറ്റ് ജൂലൈ ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും
ബെംഗളൂരു: 2023-24 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജൂലൈ ഏഴിന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. . ജൂലൈ 3 മുതൽ ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും, ഗവർണറുടെ പ്രസംഗത്തിന്മേലുള്ള ചർച്ച മൂന്നോ നാലോ ദിവസം നടക്കും. ബജറ്റ് മുന്നൊരുക്ക യോഗം ഇനിയും ചേരാനുണ്ടെന്നും ബജറ്റ് ക്വാണ്ടം അവിടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 3,09,182 കോടി രൂപയുടെ ബജറ്റാണ് മുൻ സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ബജറ്റിന്റെ അളവ് ചർച്ച ചെയ്യും. തിങ്കളാഴ്ച നഗരം സന്ദർശിച്ച ഹെലിപാഡിൽ മാധ്യമപ്രവർത്തകരോട്…
Read Moreസിബ്ബ് ഊരൽ സീസൺ; ബസിൽ വീണ്ടും നഗ്നത പ്രദർശനം, പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ബസിൽ വീണ്ടും യാത്രക്കാരിക്ക് നേരെ നഗ്നത പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യം ചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോൾ നഗ്നത പ്രദർശനം നടത്തിയെന്നും യുവതിയുടെ പരാതി. ബസിൽവെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്…
Read Moreഅരിക്കൊമ്പന്‍ ദൗത്യം അനിശ്ചിതത്വത്തിൽ: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി
അരിക്കൊമ്പന്‍ ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ കേരളത്തിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. കേരളത്തിന്റെ സ്വാഭാവിക കാലാവസ്ഥിലും ആവാസ വ്യവസ്ഥയിലും വിഹരിച്ചിരുന്ന അരിക്കൊമ്പനെ തീര്‍ത്തും വ്യത്യസ്തമായ ആവാസ വ്യവസ്ഥയുള്ള തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നത് ആനയുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ കേരളത്തിന് കൈമാറണമെന്നുമാണ് ഇദ്ദേഹത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നത്. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ…
Read Moreഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി
275 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ, ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ ബാർഗഡിൽ സ്വകാര്യ ചരക്ക് തീവണ്ടിയാണ് മറിഞ്ഞത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സിമന്റ് കൊണ്ടുപോകുകയായിരുന്നു ചരക്ക് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ പാളത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ ചരക്ക് തീവണ്ടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും സ്വകാര്യ സിമന്റ് കമ്പനിക്കാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. എഞ്ചിൻ, വാഗണുകൾ, ട്രെയിൻ ട്രാക്ക് എന്നിങ്ങനെയുള്ളവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും റെയില്‍വേ അറിയിച്ചു. ഒഡിഷയിലെ ബാലസോറിൽ വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ…
Read More