കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്

ഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്.കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഗെഹലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് പാര്‍ട്ടി അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രശന പരിഹാരമായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴാണ് പുതിയ നീക്കം. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ പതിനൊന്നിനാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണത്തിന് സഹായിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും…

Read More

കെ ഫോൺ അതിവേഗ ഇന്റർനെറ്റിന്റെ താരിഫ് പുറത്തിറക്കി: ഈടാക്കുന്നത് സ്വകാര്യ കമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്ക്

തിരുവനന്തപുരം: ഉദ്ഘാടനത്തിന്‌ പിന്നാലെ കെ ഫോൺ അതിവേഗ ഇന്റർനെറ്റിന്റെ താരിഫ് പുറത്തിറക്കി. നിലവിൽ സ്വകാര്യ കമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കാണ് കെ ഫോൺ ഈടാക്കുന്നത്. 299 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കിൽ 20 MBPS സ്പീഡിൽ 3000 ജിബി ഇന്റർനെറ്റ് ആണ് ലഭിക്കുക. 349 രൂപയാണ് അടുത്ത നിരക്ക്. ഈ തുകയ്ക്ക് 30 MBPS വേഗത ലഭിക്കും. ജിഎസ്ടി കൂടി ആകുമ്പോൾ തുകയിൽ വ്യത്യാസം വരും. 1249 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. 250 MBPS വേഗതയിൽ 5000 ജിബി നെറ്റ്…

Read More

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമായി കാണരുത്; ഹൈക്കോടതി 

കൊച്ചി : സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ഹൈക്കോടതി. റഹ്ന ഫാത്തിമയുടെ കേസ്റദ്ദാക്കിയ വിധിയിലാണ് ഹൈകോടതിയുടെ പരാമർശം. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യം വിലയിരുത്തി ആവണം ഇത് കുറ്റകരമാണോ എന്ന് വിലയിരുത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. പുരുഷൻറെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല.ഷർട്ട് ധരിക്കാതെ പുരുഷന്മാർക്ക് നടക്കാം.കൂടാതെ പുലികളി തെയ്യം തുടങ്ങി കലാരൂപങ്ങളിൽ പുരുഷന്മാരുടെ ദേഹത്ത് ചായം പുരട്ടി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലർ ലൈംഗികതക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്തുവായി…

Read More

നഗരത്തിലെ ഭക്ഷണശാലകൾ 24/7 തുറന്ന് പ്രവർത്തിക്കാൻ ആവശ്യം ശക്തം

HOTEL

ബെംഗളൂരു: റസ്റ്റോറന്റുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ സിറ്റി പോലീസിന് നിർദേശം നൽകണമെന്ന് ബ്രുഹത് ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷൻ (ബിബിഎച്ച്എ) സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. നേരത്തെ, റസ്റ്റോറന്റുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ കുറവു ചൂണ്ടിക്കാട്ടി ബെംഗളൂരു പൊലീസ് അനുമതി നിഷേധിച്ചു. ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ബേക്കറികൾ, മധുരപലഹാരങ്ങൾ, ഐസ്‌ക്രീം പാർലറുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന അസോസിയേഷൻ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അംഗീകരിച്ച ഈ നിയമം നടപ്പാക്കാൻ ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയ്ക്ക് കത്തയച്ചു. പാൽ, പച്ചക്കറി, പൂക്കച്ചവടക്കാർ തുടങ്ങി വൈകി ജോലി…

Read More

ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിനു കൈമാറി. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം. എൻജിനീയറിൽ നിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യുവാവ്. ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട് തൊട്ടടുത്ത ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് പോയി. പിന്നീട് അതേ കോച്ചിൽ…

Read More

നടിയും എംപിയുമായ സുമലതയുടെ മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി

ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ അംബരീഷിന്റെയും നടിയും എം.പിയുമായ സുമലയുടെയും മകൻ അഭിഷേക് അംബരീഷും ഫാഷൻ ഡിസൈനർ അവിവ ബിദാപ്പയും വിവാഹിതരായി. സിനിമ നടൻ കൂടിയായ അഭിഷേക് 2 കന്നഡ സിനിമകളിൽ  നായകൻ ആയിട്ട് ഉണ്ട്. അമർ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ പരമ്പരാഗത രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിൽ പങ്കെടുക്കാൻ  തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് അടക്കമുള്ളവർ എത്തി. രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കന്നഡ സൂപ്പർ താരം യാഷ്, മോഹൻ ബാബു, സുഹാസിനി മണിരത്നം, മുൻ ക്രിക്കറ്റ്…

Read More

രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തി ബെംഗളൂരു ഐഐഎസ്‌സി

ബെംഗളൂരു: രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻനിര സ്ഥാനം നിലനിർത്തി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി). സർവകലാശാല വിഭാഗത്തിൽ 83 .16 ഗവേഷണത്തിൽ 86 .22 എന്നിങ്ങനെ പോയിന്റുകൾ നേടി ഒന്നാമതെത്തിയ കെ.ഐ.എസ്.എസ്.സി ഓവർഓൾ വിഭാഗത്തിൽ 83 .09 പോയിന്റ് നേടി രണ്ടാം സ്ഥാനവും സ്വന്തമാക്കി. ശാസ്ത്ര സാങ്കേതിക മേഖലകളിൽ രാജ്യത്തിൻറെ വികസനത്തിന് ഒട്ടേറെ ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയ ഐ.എസ്.എസ്.സി 1809 ൽ ജെ.എൻ.ടാറ്റയാണ് സ്ഥാപിച്ചത്. നോബൽ സമ്മാന ജേതാവ് സി.വി. രാമനാണ് ഐ.ഐ.എസ്.സിയുടെ ആദ്യ തദ്ദേശശിയ ഡയറക്ടർ

Read More

ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേ ടോൾ ജീവനക്കാരനെ തല്ലിക്കൊന്നു; വീഡിയോ പുറത്ത്

ബെംഗളൂരു: ടോൾ നൽകുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെ ബെംഗളൂരു – മൈസൂരു അതിവേഗപാതയിലെ ടോൾ ബൂത്തിൽ ജീവനക്കാരൻ അടിയേറ്റ് മരിച്ചു. രാമനാഗരാ ശേഷഗിരിഹള്ളി ടൂൾ ബൂത്തിലെ ജീവനക്കാരൻ പവൻ 26 ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇത് വഴി കാറിൽ വന്ന പ്രതികൾ ടോൾപ്ലാസയിൽ തിരക്ക് കൂടുതൽ ആണെന്ന് ചൂണ്ടിക്കാട്ടി ടോൾ നൽകാതെ പോകാൻ തുടങ്ങി. എന്നാൽ ടോൾ തുക നൽകാതെ മുൻപോട്ട് പോകാൻ സാധിക്കില്ലെന്ന് പവൻ പറഞ്ഞതോടെ പ്രതികളും ഇയാളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. #Karnataka Toll plaza employee…

Read More

വൻകിട സ്ഥാപനങ്ങൾ കൈയ്യേറി നഗരത്തിലെ സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡുകൾക്കരികിലെ സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ വിവിധ സ്ഥാപനങ്ങൾ കയ്യേറുന്നതായി പരാതി. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് റോഡിലെ ഇടറോഡുകളിലാണ് ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള പ്രത്യേക ‘ബേ’ കൾ സ്ഥാപിച്ചിട്ടുള്ളത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവർക്ക് പാർക്കിംഗ് സൗകര്യ പ്രദമാകുന്ന രീതിയിലാണിവ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ചില വൻകിട ഹോട്ടലുകളും ബാറുകളും അവിടെയാകെ ബാരിക്കേഡുകൾ സ്ഥാപിച്ച് പാർക്കിംഗ് സ്ഥലം കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് വഹ ഉടമകളും ഹോട്ടൽ സുരക്ഷാ ജീവനക്കാരും രഹാമിൽ തർക്കവും പതിവാണ്.…

Read More

ബസ് കാത്ത് മടുത്തു; മദ്യപിച്ച യുവാവ് യാത്രക്കാരുമായി ബസ് ഓടിച്ച് അപകടത്തിൽ പെട്ടു

ബെംഗളൂരു: മദ്യപിച്ച യുവാവ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഓടിച്ചത് അപകടത്തിൽ കലാശിച്ചു. തന്റെ ഗ്രാമത്തിലേക്കുള്ള കല്യാണ കെ.എസ്. ആർ.ടി.സി ബസ് കാത്ത് മടുത്തതത്തോടെയാണ് മദ്യപിച്ച യുവാവ് കാര്യങ്ങൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചത് തുടർന്ന് കോർപ്പറേഷന്റെ പാർക്ക് ചെയ്തിരുന്ന ബസ് ഓടിക്കുകയും ചെയ്തു. ബിദർ ജില്ലയിലെ ഔറാദിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഔരാദ് താലൂക്കിലെ കരൺജി (കെ) ഗ്രാമവാസിയായ യശപ്പ സൂര്യവംശി എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സൂര്യവംശി നാട്ടിലേക്ക് ബസ് കയറാൻ ബസ് സ്റ്റാൻഡിലെത്തിയത്. ഏറെ…

Read More
Click Here to Follow Us