ബെംഗളൂരു: കർണാടക ആർടിസി ബസിടിച്ച് ഉണ്ടായ ആപകടത്തിൽ വീട്ടമ്മ മരിച്ചു. കെംപാപുര സ്വദേശിനി ലത (52) ആണ് മരിച്ചത്. ലതയും ഭർത്താവ് രാമകൃഷ്ണയും ഗാന്ധിനഗറിലേക്ക് ഷോപ്പിംഗിനായി പോകുന്ന വഴി ആനന്ദ് റാവു സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്. മജസ്റ്റിക്കിൽ നിന്ന് കോലാറിലേക്ക് പോയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചതോടെ ലത റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ലതയും ഭർത്താവ് രാമകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
Read MoreMonth: June 2023
ആക്രമണങ്ങളിൽ നിന്ന് അഭിഭാഷകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ശാരീരിക ആക്രമണങ്ങളിൽ നിന്ന് അഭിഭാഷകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിഭാഷക സംഘത്തിന് ഉറപ്പ് നൽകി. കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ ചെയർമാൻ എച്ച്എൽ വിശാൽ രഘുവിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. സമാനമായ നിയമം രാജസ്ഥാനിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്, കർണാടക സർക്കാർ ഇവിടെ നിയമമാക്കുന്നതിന് മുമ്പ് അത് പഠിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ വർഷമാദ്യം മുൻ ബി.ജെ.പി സർക്കാർ കർണാടകയിൽ അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങിയിരുന്നു. ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി…
Read Moreക്രൂയിസർ ലോറിയിൽ ഇടിച്ച് 4 വയസുകാരി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു.
ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ക്രൂയിസർ ഇടിച്ച് അഞ്ച് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈദാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാത 150 എയിലെ ബലിചക്ര ക്രോസിലാണ് റോഡ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ വെലുഗോഡു ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ 18 പേരുമായി വന്ന ക്രൂയിസർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കലബുറഗിയിൽ നടക്കുന്ന ഖാസാ ബന്ദേനവാസിന്റെ വാർഷിക ഉറൂസിൽ പങ്കെടുക്കാൻ യാത്ര ചെയ്തവരാണ് ക്രൂയിസർ യാത്രക്കാർ. വിവരമറിഞ്ഞ് യോദ്ഗിർ ഡിഎസ്പിയും സൈദാപൂർ പോലീസും സ്ഥലത്തെത്തി. നയംത് ഉള്ള മഖ്ബുൽ…
Read Moreനടൻ കൊല്ലം സുധി ഇനി ഓർമ; സംസ്കര ചടങ്ങുകൾ പൂർത്തിയായി
കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ സംസ്‌കാരം നടന്നു. ഉച്ചകഴിഞ്ഞ് 2.30 യോടെ കോട്ടയം തോട്ടക്കാട് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. രാവിലെ ഏഴരമുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പൊങ്ങന്താനം യുപി സ്‌കൂളിലും പൊതുദര്‍ശനമുണ്ടായി. വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിച്ചത്. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹനാപകടത്തിലായികുന്നു സുധി മരിച്ചത്.
Read Moreപീഡിയാട്രിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ക്വാറിയിൽ ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരു: എംവിജെ മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ക്വാറിയിൽ ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരു-ചെന്നൈ ദേശീയ പാതയിൽ കെണ്ടാട്ടിക്ക് സമീപത്തുള്ള വെള്ളം നിറഞ്ഞ ക്വാറിയിലാണ് ഡോ.ദർശിനി (26 ) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ബല്ലാരി സ്വദേശിയായ ഡോ.ദർശിനിയുടെ ജീവിതം അവസാനിപ്പിച്ചതെന്ന് സംശയിക്കുന്നത്. ചില ക്വാറിയിയിൽ പെൺകുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട ഗ്രാമീണരാണ് പോലീസിൽ അറിയിച്ചത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. കോളേജിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ക്വാറിയിലെത്താൻ ദർശിനി അവളുടെ കോളേജിന് സമീപത്തു നിന്നും ഒരു ഓട്ടോയിലാണ്…
Read Moreബിനു അടിമാലിയുടെ ആരോഗ്യ നിലയിൽ പുരോഗതി, സുധിയുടെ സംസ്കാരം ഇന്ന് 2 മണിക്ക്
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ബിനു അടിമാലിയിപ്പോള്‍. അപകടനില തരണം ചെയ്താതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകര സർഗാലയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി…
Read Moreഅഴിമതി ആരോപണം: ശിവാജിനഗർ വനിതാ ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു: ശിവാജിനഗർ പോലീസ് സ്റ്റേഷനിലെ വനിതാ ഇൻസ്‌പെക്ടറെ അഴിമതിയുടെ പേരിൽ ലോകായുക്ത പോലീസുകാർ അറസ്റ്റു ചെയ്തതിന് ശേഷം കൃത്യവിലോപത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ബിആർ സുമയെ സസ്പെൻഡ് ചെയ്തുകൊണ്ട് പോലീസ് കമ്മീഷണർ ബി ദയാനന്ദ ഉത്തരവിട്ടത്. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ രണ്ട് ക്രിമിനൽ പ്രതികളുടെ മോചന നടപടികൾ പൂർത്തിയാക്കാൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സുമയ്‌ക്കെതിരെയുള്ള കുറ്റം. പ്രതികൾ ലോകായുക്ത പോലീസിനെ സമീപിച്ചു, അവർ കെണിയൊരുക്കി…
Read Moreസൗജന്യ വൈദ്യുതി ഗാർഹിക ഉപയോക്താക്കൾക്ക് മാത്രം; ദുരുപയോഗം പരിശോധിക്കുമെന്ന് സർക്കാർ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂലൈ 1 മുതൽ കർണാടകയിലെ അർഹരായ എല്ലാ പൗരന്മാർക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം , ‘ഗൃഹ ജ്യോതി’ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നിയമങ്ങളും വ്യവസ്ഥകളും തിങ്കളാഴ്ച ഊർജ്ജ വകുപ്പ് വിജ്ഞാപനം ചെയ്തു. ആവശ്യമായ മറ്റ് വിശദാംശങ്ങളോടൊപ്പം സേവാ സിന്ധു പോർട്ടലിൽ പ്രത്യേക അപേക്ഷകൾ സമർപ്പിച്ചുകൊണ്ട് പൗരന്മാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. പദ്ധതി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കാതെ പരമാവധി പൗരന്മാർക്ക് പ്രയോജനപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതായി അധികൃതർ പറഞ്ഞു. ഈ സൗകര്യം…
Read Moreഅറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം കേരളത്തിൽ വ്യാപക മഴയ്ക്കും ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറി. ഇത് അടുത്ത 24 മണിക്കൂറില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമാകുന്നതോടെ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുക. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read Moreഅരിക്കൊമ്പന് മോചനം; ഉൾക്കാട്ടിൽ തുറന്നുവിട്ടു
തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. മുത്തുക്കുളി കാട്ടിലാണ് കൊമ്പനെ തുറന്നു വിട്ടത്. തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയ ശേഷമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു. അരിക്കൊമ്പന്‍ ഇപ്പോള്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.ടെലിമെട്രിക് ഉപകരണം വഴി റേഡിയോ കോളറിലെ സിഗ്നല്‍ ലഭിച്ചു തുടങ്ങിയെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. ഇന്നലെ പിടികൂടുന്നതിനിടയില്‍ അരിക്കൊമ്പന്റെ തുമ്പികൈയിലും കാലിലും…
Read More