അജ്ഞാത പ്രാണിയുടെ കടിയേറ്റ് ആർഎഫ്‌ഒ മരിച്ചു

ബെംഗളൂരു: മൊളകൽമുരു താലൂക്കിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർഎഫ്ഒ-സോഷ്യൽ ഫോറസ്ട്രി) ബുധനാഴ്ച രാത്രി ടൗണിലെ വസതിയിൽ പ്രാണികളുടെ കടിയേറ്റ് മരിച്ചത്. 2014 ബാച്ച് ഉദ്യോഗസ്ഥനായ പ്രകാസ്ശിനെ (34) കഴിഞ്ഞ വർഷമാണ് മൊളകാൽമുരുവിലേക്ക് സ്ഥലം മാറ്റിയത്. മാതാപിതാക്കളും ഭാര്യ രമിതയും മൂന്നുവയസ്സുള്ള മകൾ തൃഷയുമുണ്ട്. ബുധനാഴ്ച രാത്രി ഹിരേദാവിയിൽ നിന്ന് പ്രകാശ് വീട്ടിലേക്ക് മടങ്ങി, അവിടെ അജ്ഞാത പ്രാണിയുടെ കടിയേറ്റതായി കുടുംബ വൃത്തങ്ങൾ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അൽപ സമയത്തിന് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ഒടുവിൽ സർക്കാർ…

Read More

വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി മുന്നറിയിപ്പുമായി പോലീസ്

ബെംഗളൂരു: വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്  സിറ്റി പോലീസ്. കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങള്‍ക്ക് വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായവും ആവശ്യമാണ്. അവര്‍ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടര്‍ച്ചയായാണ് വിദ്വേഷ പോസ്റ്റുകള്‍ക്കും പിടിവീഴുന്നത്. കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍…

Read More

മുത്തശ്ശിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാറിൽ നഗരം ചുറ്റി കൊച്ചുമകൻ

ബെംഗളൂരു: മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കാറിൽ നഗരം ചുറ്റി കൊച്ചുമകൻ. മുത്തശ്ശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പേരക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. സുലോചന (75) ആണ് മരിച്ചത്. കൊലപാതകം നടന്ന ദിവസം മുഴുവൻ പ്രതി മൃതദേഹം കാറിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. മൈസൂരുവിലെ ഗായത്രിപുരം ലേഔട്ടിൽ താമസിക്കുന്ന 23 കാരനായ സുപ്രീത് ആണ് അറസ്റ്റിലായ ചെറുമകൻ. കൊലപ്പെടുത്തിയതിന് ശേഷം മുത്തശ്ശിയെ കാണാനില്ലെന്ന് കാണിച്ച പോലിസിസിൽ പരാതി നൽകുകയും ചെയ്തു സുപ്രീത്. മെയ് 30 ന് മൈസൂരു താലൂക്കിലെ സാഗരകട്ടെ ഗ്രാമത്തിന് സമീപം…

Read More

മക്കളായ ഉയിരിന്റെയും ഉലഗിന്റെയും ആരാധകർ കാണാത്ത ചിത്രങ്ങളുമായി നയൻതാര; ഒന്നാം വിവാഹ വാർഷികം ആശംസിച്ച് വിഘ്നേഷ്

ചെന്നൈ: ചലച്ചിത്ര നിർമ്മാതാവ് വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ നടിയും ഭാര്യയുമായ നയൻതാരയുടെയും അവരുടെ ഇരട്ടകളായ ഉയിരിന്റെയും ഉലഗത്തിന്റെയും ചില മനോഹരമായ ചിത്രങ്ങൾ പങ്കിട്ടു. ദമ്പതികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. തമിഴ് സിനിമാ വ്യവസായത്തിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ആറ് വർഷത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം 2022- ജൂൺ 9 നാണ് സെലിബ്രിറ്റി ദമ്പതികളായ വിഘ്‌നേഷ് ശിവനും നയൻതാരയും ചെന്നൈയിൽ വിവാഹിതരായത്, ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഈ പ്രത്യേക…

Read More

സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം ഈ വർഷം തന്നെ നടത്തും; കർണാടക വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്ത് ഈ വർഷം തന്നെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. വിഷയം ഉടൻ തന്നെ മന്ത്രിസഭയുടെ സമ്മതം തേടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലിരുന്നപ്പോൾ സ്കൂൾ പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പഴയപടിയാക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നിർത്തലാക്കുമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.”പാഠപുസ്തകങ്ങൾ ഇതിനകം തന്നെ വിദ്യാർത്ഥികളിലേക്ക് എത്തിയതിനാൽ ഈ വർഷം പരിഷ്ക്കരിച്ചേക്കില്ല എന്ന് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ട്. ഇല്ല, ആവശ്യമായതെല്ലാം സപ്ലിമെന്ററിയായി അവതരിപ്പിച്ച് ഈ വർഷം…

Read More

മലിനജലം കുടിച്ച 9 വയസ്സുകാരിയായ മലയാളിയുടെ മകൾ മരിച്ചു

ബെംഗളൂരു: മലിനമായ കുടിവെള്ളം കുടിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഒൻപതു വയസ്സുകാരി അൽപ്പസമയത്തിനുശേഷം മരിച്ചു. താലൂക്കിലെ ബീജക്കൽ സ്വദേശിയും നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് നിർമ്മല എറപ്പ ബെലഗൽ ആണ് മരിച്ചത്. മലിനജലം കുടിച്ചതിനെ തുടർന്ന് ചികിത്സ തേടിയ ബീജാക്കൽ നിവാസികൾ നിരവധിയാണ്. മൂന്ന് ദിവസത്തിനിടെ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നിർമലയുടെ മാതാപിതാക്കൾ കേരളത്തിലേക്ക് കുടിയേറിയവരാണ്. ഗ്രാമത്തിലേക്ക് വിതരണം ചെയ്ത മലിനമായ വെള്ളം കഴിച്ചതാണ് കുട്ടി മരിച്ചതെന്ന് കാണിച്ച് കുട്ടിയുടെ ബന്ധു കുഷ്ടഗി പോലീസിൽ പരാതി നൽകി.…

Read More

കേരളത്തിന്റെ അതിർത്തി വരെ സ്ത്രീകൾക്ക് സൗജന്യ യാത്ര

ബെംഗളൂരു: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ ശക്തിയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന റൂട്ടുകൾ കൂടി ഉൾപ്പെടുത്താനുള്ള നടപടിയുമായി കർണാടക ആർ.ടി.സി. ഗുണ്ടൽപേട്ട് – ബത്തേരി, മൈസൂരു – മാനന്തവാടി ഓർഡിനറി സർവീസുകളിൽ കർണാടക അതിർത്തി ചെക്ക് പോസ്റ്റ് വരെ സൗജന്യ യാത്ര ചെയ്യാം. ബെംഗളൂരുവിൽ നിന്നും ഹൊസുർ, കണക്പുര, ആനേക്കൽ എന്നിവ ഉൾപ്പെടെ 19 റൂട്ടുകളിലാണ് യാത്ര സൗജന്യം ലഭ്യമാക്കുക. കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ പുത്തൂർ – സുളള്യ, തമിഴ്നാടുമായി അതിർത്തിയുള്ള ചാമ്‌രാജ് നഗർ- താലവടി റൂട്ടുകളിലും സൗജന്യം ലഭിക്കും.…

Read More

പിറന്നാൾ പാർട്ടിയിലെ ഭക്ഷണബിൽ പങ്കിടുന്നതിനെചൊല്ലി തർക്കം; 18 കാരൻ കുത്തേറ്റ് മരിച്ചു

പിറന്നാൾ പാർട്ടിയിലെ ഭക്ഷണബിൽ പങ്കിടുന്നതിനെചൊല്ലയുണ്ടായ തർക്കത്തിൽ 18 കാരൻ കുത്തേറ്റ് മരിച്ചു. സാബിർ അൻസാരി എന്നയാളാണ് മരിച്ചത്. കഴിഞ്ഞാഴ്ച മുംബൈയിലെ ഗോവണ്ടിയിലെ ബൈഗൻവാഡിലാണ്  കൊലപാതകം നടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജന്മദിനത്തോടനുബന്ധിച്ച് സാബിർ സുഹൃത്തുക്കൾക്ക് വേണ്ടി റോഡരികിലെ ധാബയിൽ പാർട്ടി നടത്തിയിരുന്നു. ബില്ലു വന്നപ്പോൾ ഏകദേശം 10,000 രൂപയോളമായി. ഇത്രയും പണം തന്റെ കൈയിൽ ഇല്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. ഇതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ പണം സംഘടിപ്പിച്ച് സാബിൽ തന്നെ ബില്ലടച്ചു. പണം ചോദിച്ചെങ്കിലും പ്രതികള്‍…

Read More

മലിനജലം കുടിച്ച് രോഗബാധിതരായി നൂറിലധികം അപ്പാർട്ട്‌മെന്റ് നിവാസികൾ

ബെംഗളൂരു: പരപ്പന അഗ്രഹാരയ്ക്ക് സമീപമുള്ള മഹാവീർ റാഞ്ചസ് അപ്പാർട്ട്‌മെന്റിലെ 140 ഓളം അപ്പാർട്ട്‌മെന്റ് നിവാസികൾക്ക് മലിനമായ വെള്ളം കുടിച്ച് വയറിളക്കവും ഛർദ്ദിയും ബാധിച്ചു. നാല് കുട്ടികളെ മദർഹുഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ രണ്ട് പേർ ഡിസ്ചാർജ് ചെയ്തു. മറ്റ് രണ്ട് കുട്ടികളെ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പാർട്ട്മെന്റിൽ താൽക്കാലിക ക്ലിനിക്ക് സ്ഥാപിച്ച ബിബിഎംപി പറയുന്നതനുസരിച്ച് മറ്റ് രോഗികളുടെ ലക്ഷണങ്ങൾ സൗമ്യമാണ്. സ്വകാര്യ ടാങ്കറുകൾക്കൊപ്പം നാല് കുഴൽക്കിണറുകളിലെ വെള്ളമാണ് അപ്പാർട്ട്മെന്റിൽ ഉപയോഗിക്കുന്നത്. ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ബാലസുന്ദർ എഎസ് പറയുന്നതനുസരിച്ച്, ജൂൺ 5…

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ ആംബുലൻസ് ഇടിച്ച് മൂന്ന് മരണം

ബെംഗളൂരു: വ്യാഴാഴ്ച ഗുജറാത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വാഹനത്തിൽ ഒരാളുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് ബാലൻസ് നഷ്ടപ്പെട്ട് മല്ലപുരയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കനകമണി (72), ആകാശ് (17), ആംബുലൻസ് ഡ്രൈവർ ജ്ഞാന ശേഖർ (51) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൗലി രാജനെ (45) ചിത്രദുർഗ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ കനകമണിയുടെ കുടുംബാംഗങ്ങളിൽ ഒരാൾ ഗുജറാത്തിലെ അഹമ്മദാബാദിലാണ് സ്ഥിരതാമസമാക്കിയത്.…

Read More
Click Here to Follow Us