പിറന്നാൾ പാർട്ടിയിലെ ഭക്ഷണബിൽ പങ്കിടുന്നതിനെചൊല്ലി തർക്കം; 18 കാരൻ കുത്തേറ്റ് മരിച്ചു

പിറന്നാൾ പാർട്ടിയിലെ ഭക്ഷണബിൽ പങ്കിടുന്നതിനെചൊല്ലയുണ്ടായ തർക്കത്തിൽ 18 കാരൻ കുത്തേറ്റ് മരിച്ചു. സാബിർ അൻസാരി എന്നയാളാണ് മരിച്ചത്. കഴിഞ്ഞാഴ്ച മുംബൈയിലെ ഗോവണ്ടിയിലെ ബൈഗൻവാഡിലാണ്  കൊലപാതകം നടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മദിനത്തോടനുബന്ധിച്ച് സാബിർ സുഹൃത്തുക്കൾക്ക് വേണ്ടി റോഡരികിലെ ധാബയിൽ പാർട്ടി നടത്തിയിരുന്നു. ബില്ലു വന്നപ്പോൾ ഏകദേശം 10,000 രൂപയോളമായി. ഇത്രയും പണം തന്റെ കൈയിൽ ഇല്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. ഇതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ പണം സംഘടിപ്പിച്ച് സാബിൽ തന്നെ ബില്ലടച്ചു. പണം ചോദിച്ചെങ്കിലും പ്രതികള്‍ നല്‍കാന്‍ സമ്മതിച്ചില്ല. പണം ചോദിച്ചതിന്‍റെ ദേഷ്യത്തില്‍ പിന്നീട് പ്രതികളായ നാല് പ്രതികളും മറ്റൊരു ജന്മദിന പാർട്ടി സംഘടിപ്പിച്ച് കൊല്ലപ്പെട്ട സാബിർ അൻസാരിയെ അങ്ങോട്ട് ക്ഷണിച്ചു. കേക്ക് മുറിച്ച ശേഷം ക്രൂരമായി മർദിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

സംഭവമറിഞ്ഞെത്തിയ പൊലീസ് സാബിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17 കാരായ രണ്ടുപ്രതികൾ പൊലീസിൽ കീഴടങ്ങി.എന്നാൽ ബാക്കി രണ്ടുപേരെ അഹമ്മദാബാദിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ കൊലപാതക്കുറ്റം ചുമത്തി.പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts