ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 140 പേർ ആശുപത്രിയിലായ സംഭവത്തിനു കാരണം കുഴൽക്കിണറിൽ മലിനജലം കലർന്നതായി റിപ്പോർട്ട്. അപ്പാർട്ട്മെന്റിലെ 2 കുഴൽ കിണറുകളിൽ ഒന്നിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ബിബിഎംപി ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാലിന്യ പൈപ്പിൽ നിന്നുള്ള ജലം കുഴൽ കിണറ്റിൽ കലർന്നതായാണ് നിഗമനം. പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആശങ്കയുയർത്തുന്നതാണ് കണ്ടെത്തൽ. നഗരത്തിലെ കുഴൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ നിരന്തര പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Read MoreMonth: June 2023
‘ജവാന്‍’ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങി കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം. മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍ നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂര്‍ ഷുഗര്‍…
Read Moreസൗജന്യ യാത്ര ഉൾപ്പെടെ സർക്കാരിന്റെ വാർഷിക ചെലവ് 40000 കോടിയിലേറെ
ബെംഗളൂരു: അധികാരത്തിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ ആദ്യ ദിവസത്തെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് നടത്തിയ ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ ആകെ ചെലവ് 10.24 കോടിയിലെത്തി. സിറ്റി ബസ്സുകളുടെ നടത്തിപ്പ് ചുമതലയുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി…
Read Moreകേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില
തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…
Read Moreബെംഗളൂരുവിലക്ക് സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ
തിരുവനന്തപുരം: കൊച്ചുവേളി– ബെംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ് 18 മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ് 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന് എസ്‌എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെടും. ടിക്കറ്റുകൾക്ക് സ്‌പെഷ്യൽ നിരക്കാണ്. ട്രെയിനുകൾക്ക് റിസർവേഷൻ ആരംഭിച്ചു.
Read Moreബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടം; ആർബിഐ ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: രാമനഗര ജയ്പൂർ ഗേറ്റിന് സമീപം ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. മൈസൂരുവിൽ ജോലിചെയ്യുന്ന ജഗദീഷ് (48) ആണ് മരിച്ചത്. ഭാര്യ നന്ദിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം സമീപത്തെ സർവീസ് റോഡിലേക്ക് മറിയുകയും ജഗദീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷിനെ രക്ഷപ്പെടുത്താനായില്ല. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമനഗര…
Read Moreമാറിടത്തിൽ രണ്ട് പീസ് പിസ്സ ; വീണ്ടും വിമർശനം ഏറ്റുവാങ്ങി ഉർഫി
വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ട് എന്നും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. അത്തരത്തിൽ മാറിടത്തിൽ ഒട്ടിച്ച രണ്ട് പിസ്സയാണ് ഇപ്പോൾ ചർച്ചയാകുന്നത്, വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ടെലിവിഷൻ താരമാണ് ഉർഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഫാഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടീ ബാഗ് കൊണ്ടുണ്ടാക്കിയ വസ്ത്രം…
Read Moreപോക്സോ കേസിൽ അച്ഛനും മകനും 20 വർഷം തടവ്
മംഗളൂരു: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും ഇനി 20 വർഷം ജയിലിൽ. മണിപ്പാൽ ദാവൻഗരെ സ്വദേശി കെ. ശിവശങ്കർ (58), മകൻ സച്ചിൻ (28) എന്നിവരെയാണ് ഉഡുപ്പി പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. അതിജീവിതയായ ബാലികയും മാതാവും താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യ കാലത്ത് മാതാവ് പുലർച്ചെ അഞ്ചിന് ജോലിക്ക് പോയിരുന്ന 2020 ഏപ്രിൽ – ഒക്ടോബർ കാലയളവിലാണ് ആൺകുട്ടിയെ ക്രൂരതക്കിരയാക്കിയത്. വിവരം അയൽക്കാരിയോട് പറയുകയും അവർ ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ശിശു സുരക്ഷാ ഓഫീസർ…
Read Moreസംസ്ഥാന മന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാർഗെ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ ഈ മാസം 21ന് ഡൽഹിക്ക് വിളിച്ചു. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആണ് ഇത് അറിയിച്ചത്. പാർട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചർച്ചക്കാണ് ഈ മീറ്റിംഗ്. സംസ്ഥാനത്തിൻ്റെ വിവിധ പദ്ധതികളുമായ് ബന്ധപെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും. മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, മോദിയുമായുള്ള കൂട്ടിക്കാഴ്‌ച സംബന്ധിച് ശിവകുമാർ വ്യക്തമായി പ്രതികരിച്ചില്ല. നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് ഉള്ളതൊന്നും എല്ലാവരും ഒരുമിച്ച് …
Read Moreലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, മറ്റൊരു മലയാളി അറസ്റ്റിൽ
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. പെക്കാമിലെ കോൾമാൻ വേ ജങ്ഷന് സമീപത്തെ സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലായിരുന്നു ഇരുവരും മറ്റ് മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ കൂടെ താമസിക്കുന്ന 20 വയസ്സുകാരനായ മലയാളിയെ പോലീസ്…
Read More