ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ 3 പുലിയുടെ ജഡം കണ്ടെത്തി; 1 പുലി വിഷം ഉള്ളിൽ ചെന്ന് ചത്ത നിലയിൽ

tiger

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ മൂന്ന് സ്ഥലങ്ങളിൽ നിന്നുമായി മൂന്ന് പുള്ളിപ്പുലികളുടെ ജഡങ്ങൾ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു പുള്ളിപ്പുലി വിഷബാധയേറ്റും മറ്റ് രണ്ട് പുള്ളിപ്പുലികൾ വന്യമൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിലുമാണ് ചത്തതെന്ന് വനംവകുപ്പ് അറിയിച്ചു.

 

കത്തനൂരിനടുത്തുള്ള കൃഷിയിടത്തിൽ ഒരു പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ജിആർ ഗോവിന്ദരാജു എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. രമേഷ് എന്ന കെയർടേക്കറാണ് ഭൂമി നോക്കുന്നത്. മൂന്ന് നാല് ദിവസം മുമ്പ് രമേശിന്റെ നായയെ പുലി കൊന്നിരുന്നു. ദേഷ്യത്തിൽ അയാൾ നായയുടെ ജഡത്തിൽ കീടനാശിനി തളിച്ചു,

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

 

പുള്ളിപ്പുലി തിരിച്ചെത്തിയപ്പോൾ നായയെ തിന്നുകയും ഇതോടെ ചാവുകയും ചെയ്തു. . രമേഷ് കുറ്റം സമ്മതിക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) പ്രോട്ടോക്കോൾ പ്രകാരമാണ് പുലിയെ സംസ്കരിച്ചതെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് പ്രസ്താവനയിൽ പറഞ്ഞു.

 

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

മറ്റ് രണ്ട് കേസുകളിൽ, പ്രദേശിക പോരാട്ടങ്ങളിലാണ് പുള്ളിപ്പുലി ചത്തത്. എന്നിരുന്നാലും, മരണകാരണം കണ്ടെത്താൻ രണ്ട് പുള്ളിപ്പുലികളുടെയും സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്, എന്നും വനംവകുപ്പ് വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts