വഴിയോരക്കച്ചവടക്കാരന്റെ വണ്ടിയിൽ നിന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷണം പോയി

ബെംഗളൂരു: വിജയനഗറിൽ റോഡരികിലെ കച്ചവടക്കാരന്റെ വണ്ടിയിൽ നിന്ന് 3.5 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷണം പോയി. കടയുടമ മേശപ്പുറത്ത് വസ്ത്രങ്ങൾ ടാർപോളിൻ കൊണ്ട് മൂടിയാണ് വെച്ചിരുന്നത് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞശേഷമാണ് പോലീസ് കേസ് എടുത്ത് മോഷ്ടാക്കൾക്കായി തിരച്ചിൽ നടത്തി തുടങ്ങിയത്. മെയ് 6 ന് അർദ്ധരാത്രിയാണ് മോഷണം നടന്നതെന്ന് പാദരായണപുരയിൽ താമസിക്കുന്ന സദ്ദാം ഹുസൈൻ (25) നൽകിയ പരാതിയിൽ പറയുന്നു. 16-ാം മെയിൻ സർവീസ് റോഡിലെ പോലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്ററിൽ മാത്രം താഴെ റോഡരികിലെ വണ്ടിയിലാണ് ഹുസൈൻ കച്ചവടം…

Read More

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി;ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും;ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.

ബെംഗളൂരു : കാത്തിരിപ്പുകൾക്ക് ഒടുവിൽ കർണാടക മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമായി. മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നിയമസഭാകക്ഷി നേതാവുമായിരുന്ന സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. പാർട്ടിക്കുള്ളിലെ പ്രധാന എതിരാളിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവിൽ നടക്കും. കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പു ഫലം വന്നതിന് ശേഷം ബെംഗളൂരുവിലും ഡൽഹിയിലുമായി നിരവധി മാരത്തോൺ യോഗങ്ങൾക്കും നാടകീയത നിറഞ്ഞ സംഭവ വികാസങ്ങൾക്കും ശേഷമാണ് ഈ ഒരു തീരുമാനം പുറത്ത് വരുന്നത്. ഭൂരിപക്ഷം എം.എൽ.എമാരുടെ പിൻതുണ സിദ്ധരാമയ്യത്ത് ഉണ്ടെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തിന് ഡി.കെ.ശിവകുമാർ അവകാശവാദം ഉന്നയിച്ചതോടെയാണ്…

Read More

തീരുമ്പോ തീരുമ്പോ പണിവാങ്ങി കൂട്ടി മെറ്റാ

വാട്സ് ആപ്പിലെ പരാതികൾ തീർത്തു വരുന്നതിനിടയിൽ ഇപ്പോൾ ഫേസ്ബുക്കിലെ പ്രശ്നങ്ങൾക്കും പ്രശ്നപരിഹാരങ്ങൾ കണ്ടെത്തിവരികയാണ് മെറ്റാ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മറ്റുള്ളവർക്ക് തനിയെ ഫ്രണ്ട് റിക്വസ്റ്റുകൾ പോകുന്നുവെന്ന പരാതിയിൽ ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുകയും ബഗ് ഉപയോക്താക്കള്‍ നേരിട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ഫോസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അറിയിച്ചു. അക്കൗണ്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് തനിയെ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതികള്‍ ഉപഭോക്താക്കളില്‍ നിന്ന് വന്നതോടെയാണ് നടപടി. അടുത്തിടെയാണ് ഫെസ്ബുക്കിനെതിരെ ഇത്തരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നത്. ഫ്രണ്ട് റിക്വസ്റ്റുകള്‍ തനിയെ പോകുന്നു എന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പരാതി.…

Read More

ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണം, സോണിയയുടെ വസതിക്ക് മുൻപിൽ പ്രതിഷേധം

ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന പ്രതിസന്ധി നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി പദവി ഡി.കെ. ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജന്‍പഥ് പത്തിലെ സോണിയാഗാന്ധിയുടെ വസതിയില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് ഡി.കെ. ശിവകുമാറിന് മന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.

Read More

പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്

ബെംഗളൂരു:കർണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈമാൻഡ്. പരസ്യ പ്രതികരണം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.എസി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല നിർദ്ദേശം നൽകി. കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ് രംഗത്തെത്തിയിരിക്കുന്നത്. കർണാടകയിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് നാല് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ…

Read More

കെ.ജി.എഫും കാന്താരയുമൊരുക്കിയ ഹോംബാളെ ഫിലീംസ് ബ്രഹ്മാണ്ഡ ചിത്രവുമായി മലയാളത്തിൽ!

ബ്രഹ്മാണ്ഡ ചിത്രങ്ങളായ കെ.ജി എഫും കാന്താരയും നിർമ്മിച്ച കർണാടക ആസ്ഥാനമായ ഹോംബാളെ ഫിലീംസ് ഒരു മലയാള ചിത്രത്തിൽ സഹകരിക്കുന്നു. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എംപുരാനിൽ ആണ് ഇവർ സഹകരിക്കുന്നത്. ആൻറണി പെരുമ്പാവൂരിൻ്റെ ആശിർവാദ് ഫിലീംസിൻ്റെ കൂടെ സഹ നിർമ്മാതാക്കളായാണ് ഹോംബാളെ ഫിലീംസ് എത്തുന്നത്. മുരളി ഗോപി തിരക്കഥ എഴുതിയ ഈ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും. Hombale films onboard as one of the producers for Mollywood's prestigious movie #Empuraan(Lucifer 2)🤞💥Set work to…

Read More

ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ല, എം. എൽ ആയി തുടരാം ; ഡി.കെ ശിവകുമാർ

ബെംഗളൂരു:കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി വാഗ്ദാനം നിരസിച്ച്‌ പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ലെന്നും എം.എല്‍.എ ആയി തുടരാമെന്നുമാണ് ഡി.കെ.എസ് നേതൃത്വത്തെ അറിയിച്ചത്. ഇത് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കര്‍ണാടകയില്‍ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി.കെ.എസും മുഖ്യമന്ത്രിയാകണം എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നിർദേശം നല്‍കിയിരിക്കുന്നത്.

Read More

സത്യപ്രതിജ്ഞ ഒരുക്കങ്ങൾ നിർത്തി വച്ചു

ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുന്‍പേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുര്‍ജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങി. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എഐസിസി…

Read More

ബെംഗളൂരുവിലേക്ക് പുതിയ ബസ് സർവീസ്

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് പുതിയ സർവീസ് ഇന്ന് മുതൽ. അത്തോളി, പേരാമ്പ്ര, കുറ്റിയാടി, തോട്ടിൽപാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂരു വഴിയാണ് സർവീസ് ഉണ്ടാവുക. ബെംഗളൂരുവിൽ നിന്ന് തിരിച്ചും ഇതേ റൂട്ടിൽ സർവീസ് ഉണ്ട്.

Read More

നടി വിജയലക്ഷ്മി അന്തരിച്ചു

ചെന്നൈ: തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി വിജയലക്ഷ്മി അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരകളില്‍ അമ്മവേഷങ്ങളിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയമായത്. ഏകദേശം പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചുണ്ട്. ഭാരതിക്കണ്ണമ്മ എന്ന പരമ്പരയിലൂടെയാണ് വിജയലക്ഷമി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതില്‍ മുത്തശ്ശിയുടെ വേഷമായിരുന്നു ചെയ്തത്. ‘ശരവണന്‍ മീനാക്ഷി’, ‘മുത്തഴക്’, ‘ഈറമാന റോജാവേ’ എന്നിങ്ങനെ അമ്പതോളം പരമ്പരകളില്‍ വേഷമിട്ടു.

Read More
Click Here to Follow Us