ബെംഗളൂരു: ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദേശിച്ച് പ്രിൻസിപല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി.
ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപല്‍ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസില് പറഞ്ഞിരുന്നു.
എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം’, എന്ന ഉപദേശവും നല്കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തില്‍ കന്നഡ എഴുത്തുകാരായ കെ മരുളസിദ്ധപ്പ, എസ് ജി സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവര്ത്തകൻ വി പി നിരഞ്ജനാരാധ്യ എന്നിവര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നല്കി.
മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ബഗല്‍കോട്ട് ജില്ല ഡെപ്യൂട്ടി കമീഷണര്‍ പി സുനില്‍ കുമാറിന് നിര്‍ദേശം നല്കി. അദ്ദേഹം തഹസില്‍ദാറെ നേരിട്ട് കോളജില്‍ അയച്ച് നോടീസ് പിൻവലിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.