ബെംഗളൂരു: കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചതിനാൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും നഗരത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. “മാജിക് ബോക്സ്” എന്നറിയപ്പെടുന്ന കണ്ണിംഗ്ഹാം റോഡ് മുതൽ സങ്കി റോഡ് അണ്ടർപാസ്, രാത്രിയിലും പകലും വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും വെള്ളക്കെട്ടായി തന്നെ തുടർന്നു. വെള്ളവും ബാരിക്കേഡുകളും ഉണ്ടായിരുന്നിട്ടും നിരവധി ഇരുചക്രവാഹനങ്ങൾ അടിപ്പാതയിലൂടെ കടന്നുപോകാൻ തുനിഞ്ഞെതായി വാട്ടർ പമ്പ് പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ വെളിപ്പെടുത്തി.
ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷം പ്രവർത്തികൾ നിർത്തിയതിന് ശേഷം തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വെള്ളം പമ്പ് ചെയ്യുകയായിരുന്നു. പ്രവേശന കവാടത്തിൽ വെള്ളവും ബാരിക്കേഡും ഉണ്ടായിരുന്നിട്ടും, കുറഞ്ഞത് അഞ്ച് ഇരുചക്ര വാഹനങ്ങളെങ്കിലും ഇന്ന് രാവിലെ അണ്ടർപാസിലൂടെ യാത്ര നടത്തിയതായി വാട്ടർ പമ്പ് കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം വീടുകളിൽ ബിബിഎംപിയിൽ നിന്നും ആളുകൾ എത്തി വെള്ളം മുഴുവൻ വൃത്തിയാക്കാൻ സഹായിച്ചു, പക്ഷേ പലരുടെയും ഭക്ഷണവും വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയോ ഒലിച്ചുപോകുകയോ ചെയ്തതായി പരാതികൾ ഉയരുന്നുണ്ട്. അതിലും ഉപരി പലരും വെള്ളപൊക്കത്തിൽ ഒളിച്ചു കയറിയ ചളിയുടെ അസഹനീയമായ ദുർഗന്ധത്തോട് മല്ലിടുകയാണ് എന്നും പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.