കർണാടക ആര് ഭരിക്കും? നാളെ വോട്ടെണ്ണൽ; ആത്മവിശ്വാസത്തോടെ ബിജെപിയും കോൺഗ്രസും

ബെംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന ജനഹിതം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ കർണാടക ആര് ഭരിക്കും എന്നത്  വ്യക്തമാകും. 12 മണിയോടെ കർണാടക ആര് ഭരിക്കും എന്നറിയാം.

ഇത്തവണ കർണ്ണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോഡ് പോളിംഗ് ശതമാനമാണ് എന്നാണ് റിപ്പോർട്ടുകൾ. 73.19 ശതമാനമായിരുന്നു പോളിംഗ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ പ്രാവശ്യം 72.45 ആയിരുന്നു പോളിംഗ്. ഇത്തവണയും ഏറ്റവും കുറവ് പോളിംഗ് ബെംഗളൂരു നഗരമേഖലയിലാണ്. 55% പേർ മാത്രമാണ് ഇത്തവണയും വോട്ട് ചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

40 ദിവസത്തോളം നീണ്ടുന്ന ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ കർണാടക മെയ് 10 ന് വിധി എഴുതി കഴിഞ്ഞിരിക്കുന്നു., അഞ്ച് കോടിയിലേറെ വോട്ടർമാർ, 2615 സ്ഥനാർത്ഥികൾ, 58,545 പോളിങ് ബൂത്തുകൾ. ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് – 73.19%. കഴിഞ്ഞ തവണ 72.36% ആയിരുന്നു പോളിങ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരാണ് കൂടുതൽ വോട്ട് ചെയ്തിരിക്കുന്നത്. പുരുഷൻമാരുടെ വോട്ടിങ് ശതമാനം 73.68 ശതമാനമാണ്. സ്ത്രീകളുടെ പങ്കാളിത്തം 72.7% ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
[masterslider id="10"]

Related posts