സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്യാൻ പുതിയ വെബ്സൈറ്റും ആപ്പും തിരിച്ചടിയായി; സ്വിഫ്റ്റ് ബസ് സീറ്റുകൾ കാലി

ബെംഗളൂരു∙ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേകം വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിച്ചതിനു പിന്നാലെ കേരള ആർടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനം ഇടിയുന്നു. സ്വിഫ്റ്റ് ബസുകൾക്ക് മാത്രമായി മേയ് 1മുതലാണ് onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പും ആരംഭിച്ചത്. പുതിയ സൈറ്റിലേക്ക് മാറിയതോടെ വാരാന്ത്യ തിരക്കുള്ള ഇന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വിഫ്റ്റ് ബസുകളിലും സീറ്റുകൾ ബാക്കിയാണ്. ഇതേ സമയം കേരള ആർടിസിയുടെ പതിവ്, സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

കേരള ആർടിസി ബസുകൾ നേരത്തെയുള്ള online.ksrtc.com എന്ന വെബ്സൈറ്റിലൂടെയും ENTE KSRTC മൊബൈൽ ആപ് വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്. നേരത്തെ റെഡ് ബസ്, അബി ബസ് ആപ്പുകൾ ഉപയോഗിച്ചും സ്വിഫ്റ്റ് ബസുകൾ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു. പുതിയ സൈറ്റ് വന്നതോടെ ഈ സൗകര്യം നിലച്ചു.

ഇതേ സമയം കേരള ആർടിസി ബസുകളുടെ ബുക്കിങ് തുടരുന്നുണ്ട്. ഓഗസ്റ്റിനുള്ളിൽ കേരള ആർടിസിയുടെ എല്ലാ സർവീസുകളും പുതിയ സൈറ്റിലേക്ക് മാറ്റുമെന്നാണ് സ്വിഫ്റ്റ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് പ്രതിദിനം എസി, നോൺ എസി വിഭാഗങ്ങളിലായി 27 സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുമ്പോൾ . കേരള ആർടിസിക്ക് 20 എണ്ണം മാത്രമാണുള്ളത്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts