കര്‍ണാടകയില്‍ കിങ്മേക്കറാകാന്‍ ഒരുങ്ങി ജെഡിഎസ്. പതിവ് തെറ്റാതെ ഇത്തവണയും ബിജെപിയും കോണ്‍ഗ്രസും സന്ദര്‍ശിച്ചെന്നും ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുത്തതായും ജെഡിഎസ് വ്യക്തമാക്കി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ശേഷിക്കേ കിങ് മേക്കറാവാന്‍ ജനതാദള്‍ സെക്യുലര്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭ ആയേക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ വിലപേശാനുള്ള ഒരുക്കത്തിലാണ് ജെഡിഎസ്. എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലായതിനാല്‍ മുതിര്‍ന്ന ജെഡിഎസ് നേതാവായ തന്‍വീര്‍ അഹമ്മദാണ്് ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനമെടുത്തത്. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്‍വീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ശരിയായ സമയത്ത് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുമെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവ് തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കി. എന്നാല്‍ തന്‍വീര്‍ അഹമ്മദിന്റെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി രംഗത്തെത്തി. ബിജെപി ഒറ്റകക്ഷിയായി കര്‍ണാടക പിടിക്കുമെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ് ശോഭ കരന്തല്ജെ വ്യക്തമാക്കി. സഖ്യസര്‍ക്കാര്‍ എന്നത് സംഭവിക്കില്ലെന്നും ജെഡിഎസുമായി സഖ്യം ഉണ്ടാകില്ലെന്നും ബിജെപി വ്യക്തമാക്കി. 120 സീറ്റെങ്കിലും ബിജെപിക്ക് ലഭിക്കുമെന്നും ശോഭ പ്രത്യാശ പങ്കുവെച്ചു. അതേസമയം കര്‍ണാടകയ്ക്കും കന്നഡിഗര്ക്കുമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്ന് ജെഡിഎസ് പറയുന്നു. ആര്‍ക്കും കര്‍ണാടകയില്‍ ജെഡിഎസ് പിന്തുണയില്ലാതെ അധികാരം നേടാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ ജെഡിഎസ് കൂടിയേ തീരു എന്നും തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കി. കന്നഡിഗര്‍ ആര്‍ക്കൊപ്പം എന്ന് അറിയാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.