എടിഎം ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ബെംഗളൂരു: എടിഎം കിയോസ്‌കുകളിൽ ഘടിപ്പിച്ച പവർ ബാറ്ററികൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. വിനോഭ നഗർ (കെജി ഹള്ളി) നിവാസിയായ റഫീഖ് പാഷയും 33 ഡിജെ ഹള്ളിയിൽ നിന്നുള്ള 23 കാരനായ മുഹമ്മദ് മുബാറക്കുമാണ് അറസ്റ്റിലായത്. അടുത്തിടെ കർണാടക ബാങ്ക് എടിഎം കിയോസ്കിൽ നിന്ന് ഇരുവരും ചേർന്ന് ബാറ്ററികൾ മോഷ്ടിച്ചിരുന്നു. മെയ് നാലിന് പോലീസ് ഇൻസ്‌പെക്ടർ വി ബാലാജിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ആറ് ബാറ്ററികൾ ഇവരുടെ കൈവശം നിന്ന് കണ്ടെടുത്തു.

  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

പകൽ സമയങ്ങളിൽ സുരക്ഷാ ഗാർഡുകളില്ലാത്ത എടിഎം ബൂത്തുകളെയാണ് പ്രതികൾ ലക്ഷ്യമിടുന്നത്. മെയ് ഒന്നിന് യെലഹങ്കയ്ക്ക് സമീപം മാരുതി നഗറിലെ കർണാടക ബാങ്കിന്റെ എടിഎം ബൂത്തിൽ നിന്നാണ് ഇവർ മൂന്ന് ബാറ്ററികൾ മോഷ്ടിച്ചത്. തുടർന്ന് കിയോസ്‌കിന്റെ പരിപാലന ചുമതലയുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ചന്ദ്രകാന്ത് ഹുഗർ മെയ് മൂന്നിന് പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
[masterslider id="10"]

Related posts