നഗരത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിന് സമീപത്തെ വിവിധ സ്റ്റേഷനുകളിൽ സിഗ്നൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

വൈറ്റ് ഫീൽഡ് പാതയിൽ സിഗ്നൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 14ന് ഞായറാഴ്ച

  • മൈസൂരു – കൊച്ചുവേളി എക്സ്പ്രസും (16315), എസ്.എം.വി.ടി. ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസും (16320) ബൈയപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമലൂർ, സേലം വഴിയാകും കടന്നുപോവുകയെന്നും റെയിൽവേ അറിയിച്ചു. കെ.ആർ.പുരം, വൈറ്റ് ഫീൽഡ്, ബംഗാർ പേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നി സ്റ്റേഷനുകൾ ഒഴിവാക്കും.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ

  • എറണാകുളം- കെഎസ്ആർ ബെംഗളൂരു (12678) ഈ മാസം 28, 30 തീയതികളിൽ സേലം വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. ഈ ദിവസങ്ങളിൽ സേലത്തിനും ബെംഗളൂരുവിനും ഇടയിലെ സർവീസുകൾ ഉണ്ടാവില്ല. 29, 31 തീയതികളിൽ ഇതേ ട്രെയിനിൻ്റെ (12677) മടക്കയാത്ര സേലത്തു നിന്നായിരിക്കും തുടങ്ങുക.

ഞായറാഴ്ച 24 മെമു ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

  • റദ്ദാക്കിയ മെമു ട്രെയിനുകൾ കെ.എസ്.ആർ. ബെംഗളൂരു – ബംഗാരപേട്ട് (06389,06390,16522,16521) കെ.എസ്.ആർ. ബെംഗളൂരു – കുപ്പം (06529, 06530) ബൈയപ്പനഹള്ളി – മാരിക്കുപ്പം (01779, 01780) കെ.എസ്.ആർ. ബെംഗളൂരു – മാരിക്കുപ്പം (06263) മാരിക്കുപ്പം – ബംഗാരപേട്ട് (07383) കെ.എസ്.ആർ. ബെംഗളൂരു – ജോലാർപേട്ട് (16520) കെ.എസ്.ആർ. ബെംഗളൂരു – മാരിക്കുപ്പം (06396) മാരിക്കുപ്പം – കൃഷ്ണരാജപുരം (01793, (01794))
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts