കൊൽക്കത്ത: കസ്ബ ഏരിയയിൽ ഒരു സ്ത്രീ തന്റെ വീടിന്റെ ടോയ്‌ലറ്റിൽ പ്രസവിച്ച് മിനിറ്റുകൾക്ക് ശേഷം നവജാതശിശുവിനെ കൊന്നതായി പോലീസ് റിപ്പോർട്ട്. ഏപ്രിൽ 22 ന് സ്ത്രീ ടോയ്‌ലറ്റിൽ പോയ സമയത്താണ് കൊലപാതകം നടന്നത്, പ്രസവശേഷം ആൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ യുവതി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആർത്തവചക്രം ക്രമമായതിനാൽ താൻ ഗർഭിണിയാണെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ശനിയാഴ്ച യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായെന്നും ജനൽ ചില്ല്…
Read MoreMonth: April 2023
തമന്ന ഭാട്ടിയയും വിജയും ഡേറ്റിങ്ങിലോ?
വിജയ് വർമ്മയും തമന്ന ഭാട്ടിയയും പുതുവർഷത്തിൽ ഒരുമിച്ച് എത്തിയത് മുതൽ ഡേറ്റിംഗിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇരുവരും ചുംബിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. പിന്നീട് പല അവസരങ്ങളിലും പല സ്ഥലങ്ങളിലും അവരെ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ വിജയും തമന്നയും ഒരുമിച്ച് ഒരു സായാഹ്നം ആസ്വദിക്കാനായി പുറത്ത് ഇറങ്ങിയത് പാപ്പരാസികൾക്ക് ഗുണം ചെയ്തു. ഒരേ കാറിൽ ഒരുമിച്ച് പോകുന്നതിന് മുമ്പ് , വിജയും തമന്നയും ക്യാമറകളിൽ നിന്ന് പിന്മാറിയില്ല. ദമ്പതികൾ ഫോട്ടോഗ്രാഫർമാരുടെ മുഖത്ത് നോക്കി പുഞ്ചിരിയോടെ കൈവീശി. ആരാധകർ അവരെ ഒരുമിച്ച്’ കണ്ടതിൽ സന്തോഷിക്കുകയും ഉടൻ തന്നെ തങ്ങളുടെ…
Read Moreരാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ്: കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു: ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയാകും ഇത്. കൊച്ചി വാട്ടര്‍ മെട്രോയിൽ കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. രാവിലെ 7 മുതല്‍ വൈകിട്ട് 8 വരെയാണ് വാട്ടര്‍ മെട്രോ സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും. വാട്ടര്‍ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി…
Read Moreപാരിതോഷികമായി നൽകിയ കുക്കർ പൊട്ടിത്തെറിച്ചു; ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്
ബെംഗളൂരു: സമ്മാനമായി നൽകിയ കുക്കർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഹസ്സൻ ബേലൂരിലെ ബി.ജെ.പി സ്ഥാനാർഥി എച്ച്.കെ.സുരേഷിന് എതിരെ കേസ്. സന്യാസിഹള്ളിയിൽ വീട്ടമ്മയ്ക്ക് ലഭിച്ച കുക്കറിൽ പാചകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വോട്ടർമാർക്ക് വിതരണം ചെയ്ത സുരേഷിന്റെ ഉഗാദി, മഹാശിവരാത്രി ആശംസകളുടെ സ്റ്റിക്കറുകൾ പതിച്ച ആശംസകളുടെ സ്റ്റിക്കർ പതിച്ച 21 കുക്കറുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബി.ജെ.പി ഹാസൻ ജില്ലാ പ്രസിഡന്റ് കൂടിയായ സുരേഷ് 2018 ൽ തിരഞ്ഞെടുപ്പിൽ ബേലൂരിൽ പരാജയപ്പെട്ടിരുന്നു
Read Moreനാട്ടിലേക്ക് പുറപ്പെട്ട കാറും ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
ബെംഗളൂരു: ഇരിട്ടിയിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 4 30 നായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കുപറ്റിയത്. മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട കാറും പിക്കപ്പ് ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരട്ടി പാലത്തിനടുത്താണ് അപകടം. അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള ദൂരം വെറും…
Read Moreനഗരത്തിലെ ക്യൂട്ട് ക്വാഡ്രി സൈക്കിളുകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ്
ബെംഗളൂരു: നഗരത്തിൽ സർവീസ് നടത്തുന്ന ക്വാഡ്രി സൈക്കിളുകൾക്ക് നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ്. ആദ്യത്തെ 4 കിലോമീറ്ററിന് 60 രൂപയാണ് മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപ മുതൽ നൽകണം. 2019 മുതൽ നഗരത്തിൽ ബജാജ് ഓട്ടോ ക്യൂട്ട് ക്വാഡ്രി സൈക്കിളുകളും ഊബെറും ചേർന്ന് വെബ് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും 4 വർഷത്തിന് ശേഷമാണ് ഗതാഗത വകുപ്പ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയുടെ നിരക്ക് തന്നെയാണ് ഊബെർ ഈടാക്കിയിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ക്വാഡ്രി സൈക്കിൾ ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലുള്ള…
Read Moreബെംഗളുരുവിനെ സമീപ ജില്ലകളിലെ 12 നഗരങ്ങളുമായി ബന്ധിപ്പിക്കും; സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ആദ്യഘട്ടം അടുത്ത മാർച്ചിൽ
ബെംഗളൂരു: ബെംഗളുരുവിനെ സമീപ ജില്ലകളിലെ 12 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നിർമാണം പുരോഗമിക്കുന്നു. പദ്ധതി 2024 മാർച്ചോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 280 കിലോമീറ്റർ ദൂരം വരുന്ന റോഡ് 6 ദേശീയപാതകളേയും 8 സംസ്ഥാനപാതകളേയുമാണ് ബന്ധിപ്പിക്കുന്നത്. 331 ഗ്രാമങ്ങളിലൂടെ പാത കടന്നുപോകുന്നു. റോഡ് നിർമാണത്തിന് കർണാടകയിൽ 1009 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നിലവിലെ 2 വരി റോഡ് 4 വരിയായും ചിലയിടങ്ങളിൽ 6 വരിയായുമാണ് വികസിപ്പിക്കുന്നത്. ദൊബാസ്പേട്ട്, ദൊഡ്ബല്ലാപുര, ദേവനഹള്ളി, സുള്ളിബലെ, ഹൊസ്കോട്ടെ, സർജാപുര, അത്തിബലെ, ആനേക്കൽ, തട്ടേക്കര,…
Read Moreനഗരത്തിൽ ഇന്ന് നിഴൽരഹിത ദിനം; വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന പ്രതിഭാസം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരു: നഗരത്തിൽ ഇന്ന് നിഴലില്ല ദിനം. തലയ്ക്കു മീതെ സൂര്യൻ ജ്വലിച്ചു നിൽക്കുമ്പോഴും ഒട്ടും നിഴൽ കാണാത്ത അവസ്ഥ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ അത് ഇന്ന് ഇങ്ങനെയൊരു പ്രതിഭാസത്തിന് ബംഗളുരുവിൽ സാക്ഷിയാകാം. ഇന്ന് ഉച്ചയ്ക്ക് 12:17നാണ് ഈ പ്രതിഭാസം. ബംഗളുരുവിലെ കോറമംഗലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐഐഎ) ഇതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്. എന്താണ് സീറോ ഷാഡോ ഡേ എന്ന് അറിയാം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇന്ത്യയിൽ നിഴലില്ലാ ദിനം വരുന്നത്. ഒട്ടും നിഴൽ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ…
Read Moreനീലക്കുറിഞ്ഞി കോഴ്സ് പ്രവേശനോൽസവത്തിൻ്റെ ഉദ്ഘാടനം 30 ന്
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ആദ്യ ബാച്ച് നീലക്കുറിഞ്ഞി കോഴ്സ് പ്രവേശനോൽസവത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി നിർവഹിക്കും. 30 ന് വൈകീട്ട് നാലു മണിക്ക് വിമാനപുര കൈരളീ കലാസമിതി പഠനകേന്ദ്രത്തിൽ വെച്ചു നടക്കുന്ന പരിപാടിയിൽ മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പ്രസിഡെൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിക്കും. കൈരളി കലാസമിതി സെക്രട്ടറി പി. കെ. സുധീഷ് ആശംസാപ്രസംഗം നടത്തും. ആമ്പൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയ പഠിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ…
Read More