ബെംഗളൂരു:കോൺഗ്രസ് അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി.
ലക്ഷം രൂപ പലിശരഹിത വായ്പ, ദിവസം 500 ഡീസലിന് 25 രൂപ സബ്സിഡി എന്നിവയും ലഭിക്കും. ഉഡുപ്പി ജില്ലയിലെ കാപ്പു മണ്ഡലത്തിൽ വ്യാഴാഴ്ച മീൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽ ഗാന്ധി.
സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെയാണ് മത്സ്യ തൊഴിലാളി ക്ഷേമം നിർവ്വഹിക്കുന്ന ഈ പദ്ധതികൾ നടപ്പാക്കും . പാവങ്ങളുടേയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടേയും ഉന്നമനമാണ് വേണ്ടതെന്ന് രാഹുൽ പറഞ്ഞു.
ബി.ജെ.പിയാവട്ടെ കമീഷൻ അടിച്ചു മാറ്റുന്നവരുടേയും രാഷ്ട്രീയ കുതിരക്കച്ചവടക്കാരുടേയും പാർട്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത അവർ വിലക്ക് വാങ്ങിയതാണ് അധികാരത്തിൽ എത്തിയത്. എസിസിഐ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, സ്ഥാനാർത്ഥി വിനയകുമാർ സൊറകെ എന്നിവർ പ്രസംഗിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.