അപകടങ്ങൾ ഒഴിയാതെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ

ബെംഗളൂരു:  ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ പുതുമ മാറും മുൻപേ അപകടങ്ങൾ ഒഴിയകഥയാകുന്നു. വാഹനങ്ങളുടെ അമിതവേഗത്തിന് പുറമേ ടയർ പൊട്ടിതെറിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 10 വരിപാതയിൽ കഴിഞ്ഞ 6 മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 110 അപകടങ്ങൾ ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള റീച്ചിലാണ്. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 16 സ്ഥിരം അപകട മേഖലകളാണ് ദേശീയപാത അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. സിഗ്‌നലുകളും ജംക്‌ഷനുകളും ഇല്ലാത്ത അതിവേഗ പാതയിൽ 80–100 കിലോമീറ്റർ വേഗമാണ് നിശ്ചയിച്ചിരിക്കുന്നത്. കാറുകൾ ഉൾപ്പെടെ 100 കിലോമീറ്റർ പരിധി കടന്ന് പോകുന്നതും 6 വരി പ്രധാന പാതയിൽ സിഗ്‌നൽ നൽകാതെ ലെയ്നുകൾ മാറുന്നതുമാണ് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുന്നത്

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ബിഡദി, രാമനഗര, ബൈപ്പാസുകളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടായിരിക്കുന്നത്. നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന നിദ്ദഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് 77 അപകടങ്ങളിലായി 28 പേർ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
[masterslider id="10"]

Related posts