ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ത്രിപുരയില്‍ 33 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. ത്രിപുര കൂടാതെ നാഗാലാന്റിലും ബിജെപി ഭരണമുറപ്പിച്ചിരുന്നു.നാഗാലാന്‍ഡില്‍ ബിജെപിയും, കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ഫലപ്രഖ്യപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി…
Read MoreMonth: March 2023
പരീക്ഷഹാളിലും ഹിജാബിന് വിലക്ക്
ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. ഹിജാബ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പരീക്ഷ ഹാളുകളിൽ ഹിജാബ് അനുവദിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു. സ്കൂളുകളിലും പിയു കോളേജുകളിലും ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്തുക്കൾ ധരിച്ച് ക്ലാസിൽ കയറരുതെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
Read Moreസെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും
ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.…
Read Moreകത്തികരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: കത്തി കരിഞ്ഞ നിലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. കെങ്കേരിക്ക് സമീപം വനമേഖലയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് മുനീശ്വരസ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും വനം വകുപ്പ് ജീവനക്കാർ കണ്ടത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഗതാഗത കുരുക്കും വെള്ളക്കെട്ടും, പരിഹാരവുമായി ബിബിഎംപി ബജറ്റ്
ബെംഗളൂരു: ഗതാഗത കുരുക്കും വെള്ളക്കെട്ടും തുടങ്ങി നിരവധി പ്രതിസന്ധി നേരിടുന്ന മഹാനഗരത്തിന്റെ പ്രതിഛായ മാറ്റുന്നതിനായി വികസന പദ്ധതിയുമായി ബിബിഎംപി. 11163 കോടി രൂപയുടെ ബജറ്റ് ധനകാര്യ വിഭാഗം സ്പെഷ്യൽ കമ്മീഷണർ ജയ റാം റായ്പുര അവതരിപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി ലോകബാങ്ക് സഹായത്തോടെ 3 വർഷം കൊണ്ട് 3000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കനാലുകളുടെ നവീകരണത്തിനും കാലവർഷ കെടുതി നേരിടുന്നതിനുമായി 1643 കോടി രൂപ അനുവദിച്ചു.
Read Moreപാചക വാതക വില വർധിച്ചതോടെ ആശങ്ക അറിയിച്ച് റസ്റ്റോറന്റുടമകൾ
ബെംഗളൂരു: പാചക വാതക വില വർധിച്ചതോടെ ആശങ്കയുമായി നഗരത്തിലെ റസ്റ്റോറന്റുടമകൾ. ഭക്ഷണ വില ഉയർത്താതെ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് റസ്റ്റോറന്റുടമകൾ അറിയിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ച് നിലവിൽ 1105.50 രൂപയും വാണിജ്യ സിലിണ്ടറിന് 350.30 രൂപ വർദ്ധിപ്പിച്ച് 2280 രൂപയും ആയി. വിതരണക്കാർക്ക് 100 രൂപ വേറെയും നൽകണം. നിലവിൽ പാൽ, ഭക്ഷ്യ എണ്ണ എന്നിവയുടെ വില വർദ്ധിപ്പിച്ചതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ വില കൂടി വർധിച്ചത് ഹോട്ടൽ മേഖലയെ വൻ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 16 ന്…
Read Moreആഭ്യന്തര മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് ഇരുചക്ര യാത്രക്കാരന് ദാരുണാന്ത്യം
ബെംഗളൂരു: ഗണ്ഡസിക്ക് സമീപം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുടെ അകമ്പടി വാഹനമിടിച്ച് ഇരുചക്ര യാത്രക്കാരൻ മരിച്ചു. ചിക്കഗന്ദസി ഗ്രാമത്തിലെ രമേഷ് എന്ന 45 കാരൻ ആണ് മരണപ്പെട്ടത് . അപകടം നടന്ന ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ രമേശിനെ ഗണ്ഡാസി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . ഐസ് ക്രീം വിൽപനക്കാരനായിരുന്നു രമേശ്. അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അകമ്പടി വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
Read Moreഅമിത് ഷായുടെ സന്ദർശനം, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാന സന്ദർശനം നടത്തും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിൽ നേടിയ വൻവിജയത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ആണ് ഇപ്പോൾ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർഭരണമാണ് പാർട്ടിയുടെ ലക്ഷ്യം. ഇതടക്കമുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് അമിത് ഷാ ബെംഗളൂരുവിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബെള്ളാരി റോഡ്, ഹെബ്ബാല ജങ്ഷൻ, മേഖ്രി, കെആർ സർക്കിൾ, ദേവനഹള്ളി ഹൈവേ, കാവേരി തിയേറ്റർ ജംഘ്ഷൻ, രമണ മഹർഷി റോഡ്, രാജ്ഭവൻ റോഡ്, ഇൻഫെൻട്രി റോഡ്,…
Read Moreഇരട്ട ഒടിടി യിൽ.. എപ്പോൾ മുതൽ?
ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം ഇരട്ട ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണന്‍…
Read Moreസൗദി ആരോഗ്യ മന്ത്രാലയം, ബെംഗളൂരുവിൽ നിന്നും പത്തു മലയാളി നഴ്സുകൾ തിരഞ്ഞെടുക്കപ്പെട്ടു
ബെംഗളൂരു: സൗദി ആരോഗ്യ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ബെംഗളൂരുവിലെ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ വച്ച് ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സംഘടിപ്പിച്ച റിക്രൂട്ട്മെന്റിൽ നോർക്ക റൂട്ട്സ് മുഖേന അപേക്ഷിച്ച പത്തു മലയാളി നഴ്സിങ് ഉദ്യോഗസ്ഥർ തിരഞ്ഞടുക്കപ്പെട്ടു . നോർക്ക റൂട്ട്സിൻറെ റിക്രൂട്ട്മെന്റ് സർവീസ് ഫീസ് 30000 രൂപ . തിരഞ്ഞെടുക്കപ്പെട്ടവർ മേൽപറഞ്ഞതും ജി എസ് ടി നികുതിയും അടച്ചാൽ മതിയാകുമെന്ന് ബെംഗളൂരു നോർക്ക ഓഫീസർ അറിയിച്ചു.
Read More