സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ചതുരം ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു ‘ സ്വാസിക വിജയ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2022 നവംബര്‍ 4നു റിലീസിനെത്തിയ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുകയാണ്. മാര്‍ച്ച് 9 മുതല്‍ ചതുരം സൈന പ്ലേയില്‍ കാണാം. റോഷന്‍ മാത്യൂ, അലന്‍സീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്. വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിനീത അജിത്ത്, സിദ്ധാര്‍ത്ഥ് ഭരതന്‍, ജോര്‍ജ് സാന്‍ഡിയാഗോ, ജംനീഷ് തയ്യില്‍ എന്നിവരാണ്…
Read MoreMonth: March 2023
നടൻ മിഥുൻ രമേശ് ആശുപത്രിയിൽ
നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസി എന്ന രോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്ത് ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ…
Read Moreപ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്ക് ബാരിക്കേഡ് നിർമിക്കാൻ ചെലവഴിച്ചത് 52 ലക്ഷം
ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബള്ളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു…
Read More9 ദിവസം നീളുന്ന യാഗത്തിന് തുടക്കമിട്ട് കുമാരസ്വാമി
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒമ്പത് ദിവസം നീളുന്ന പൂജയും യാഗങ്ങളും നടത്താനൊരുങ്ങി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഇന്നാണ് പൂജാകര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തന്ത്രിമാരുടെ സംഘമാണ് പൂജയ്ക്ക് നേതൃത്വം നൽകുന്നത്. കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മുന്‍ പ്രധാനമന്ത്രിയും പിതാവുമായ എച്ച്‌ഡി ദേവഗൗഡയും ചടങ്ങുകളില്‍ പങ്കെടുക്കും. ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുടുംബം പൂജ നടത്താന്‍ തീരുമാനിച്ചത്. ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് പൂജയെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്…
Read Moreബിജെപി എംഎൽഎ യുടെ മകന്റെ വീട്ടിൽ നിന്നും 6 കോടി രൂപ കണ്ടെടുത്തു
ബെംഗളൂരു: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറു കോടി രൂപ കണ്ടെടുത്തു. എംഎല്‍എ മദല്‍ വിരുപാക്ഷാപ്പയുടെ മകന്‍ പ്രശാന്ത് മദലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. ഇന്നലെ ഓഫിസില്‍വച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം…
Read Moreസോണിയ ഗാന്ധി ആശുപത്രിയിൽ
ഡൽഹി : പനിയും, ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Read Moreറാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 500 രൂപ വീതം നൽകാൻ സിദ്ധരാമയ്യ, വീഡിയോ പുറത്തു വിട്ട് ബിജെപി
ബെംഗളൂരു: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ 500 രൂപ നല്‍കി ആളെയിറക്കാന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ട് ബിജെപി. ട്വിറ്ററില്‍ ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട വീഡിയോയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്ന സിദ്ധരാമയ്യ ഇക്കാര്യം പറയുന്നതായാണ് ഉള്ളത്. മേയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെളഗാവിയില്‍ സിദ്ധരാമയ്യ നടത്തിയ ‘പ്രജാ ധ്വനി’ ബസ് യാത്രയില്‍ നിന്നാണ് രംഗങ്ങള്‍ എന്നാണ് സൂചനകള്‍.പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാക്രിഹോളി,എംഎല്‍എയായ ലക്ഷ്‌മി ഹെബ്ബാല്‍ക്കര്‍, എംഎല്‍സി…
Read Moreജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്‌ദനി സുപ്രീം കോടതിയിൽ
ബെംഗളൂരു: സ്‌ഫോടനക്കേസിൽ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്‌ദനി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇന്ന് സുപ്രീം കോടതിയിൽ. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ചിരിക്കുന്ന ഹർജി പിൻവലിച്ചു. മൂന്നാഴ്‌ച മുമ്പ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്‌ദനിയെ ബംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് എംആർഐ സ്‌കാൻ ഉൾപ്പെടെ വിവിധ പരിശോധനകൾക്ക് വിധേയമാക്കി. ആ പരിശോധന ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇൻറേണൽ…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ യുടെ മകൻ പിടിയിൽ
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകനെ ലോകായുക്ത പിടികൂടി. ബിജെപി എംഎല്‍എ മദാല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മദാലിനെയാണ് ഇന്നലെ ബംഗളൂരുവിലെ സ്വകാര്യ ഓഫീസില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത സംഘം പിടികൂടിയത്. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍കൂടിയാണ് മദാല്‍ വിരുപക്ഷപ്പ. പ്രശാന്ത് മദാല്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതി ലഭിച്ചിരുന്നതായി ലോകായുക്ത സംഘം അറിയിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു. പ്രശാന്തിന്‍റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തതായും ഇതിന്‍റെ ഉറവിടം…
Read Moreജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം, മലയാളി അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം ഡിവൈ.എസ്.പി എസ്.ഐ. അബ്ദു റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റലും കുരുമുളക് സ്പ്രേയും പോലീസ് പിടിച്ചെടുത്തു. കാസർക്കോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി…
Read More