ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദി കണമിണിക്കെയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്. ഈ മാസം 14ന് ആണ് ബെംഗളൂരു മുതൽ മണ്ഡ്യ നിദഘട്ട വരെയുള്ള 55.63 കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പിരിവ് ആരംഭിച്ച് മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്. അതും ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്ക്. പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന്…
Read MoreMonth: March 2023
രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു: ഇന്നലെ മാത്രം മരണം 14: കൂടുതൽ മരണം കേരളത്തിൽ
ഡൽഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 3,016 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി 1.71 ശതമാനമായി. ഇന്നലെമാത്രം രാജ്യത്ത് 14 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മാത്രം എട്ട് മരണം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Read Moreആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തില്‍ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലികള്‍ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിയായ എന്ന് പേരുള്ള പെൺചീറ്റയാണ് പ്രസവിച്ചതെന്ന് പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം സാഷ എന്ന പെൺ ചീറ്റ ചത്തിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാർത്ത പുറത്തുവന്നത്.
Read Moreസംസ്ഥാനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി 23 കാരി തിരഞ്ഞെടുക്കപ്പെട്ടു
ബെംഗളൂരു : സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി ബെല്ലാരി സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് അംഗം ഡി. ത്രിവേണി (23) ചുമതലയേറ്റു. 31-ാം വയസ്സിൽ മൈസൂരു സിറ്റി കോർപ്പറേഷൻ മേയറായ തസ്‌നീം ബാനുവായിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. പാര മെഡിക്കൽ ബിരുദധാരിയായ ത്രിവേണി ബി.ജെ.പിയിൽ നിന്നുള്ള നാഗരത്നയെ 28 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മേയറായത്. നാഗരത്തമ്മയ്ക്ക് 16 വോട്ടുകൾ ലഭിച്ചു. കോൺഗ്രസിലെ തന്നെ ജാനകിയെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. ത്രിവേണിയുടെ അമ്മ സുശീലബായ് 2018-ൽ ഒരു വർഷത്തേക്ക് മേയറായിരുന്നു.
Read More108 കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: 108 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രഖ്യാപിത കുറ്റവാളിയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു. 56 കാരനായ അശ്വക് അഹമ്മദ് ഈ വർഷങ്ങളിലെല്ലാം ബെംഗളൂരുവിൽ ഒളിച്ചിരിക്കുകയാണെന്ന് കരുതിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തിയിരുന്ന അദ്ദേഹം ഗ്രാനിറ്റി പ്രോപ്പർട്ടീസ് എന്ന കമ്പനിയുടെ ഉടമയായിരുന്നു. 2009-2010 കാലഘട്ടത്തിൽ ആവളഹള്ളിയിലും പരിസര ഗ്രാമങ്ങളിലും ഭൂമി വ്യാജ പരിവർത്തന രേഖകൾ ഉണ്ടാക്കി വിറ്റെന്ന കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്. കോടിക്കണക്കിന് രൂപ നൽകി പലരും സൈറ്റുകൾ വാങ്ങിയെങ്കിലും കബളിപ്പിക്കപ്പെട്ടു. തുടർന്ന് രാമമൂർത്തി നഗർ, ഇന്ദിരാനഗർ, അശോക് നഗർ പോലീസ്…
Read Moreനഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.
ബെംഗളൂരു: ബൈക്ക് ടാങ്കർ ലോറിയിലിടിച്ച് മലയാളിവിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു. തൃശ്ശൂർ പെരിഞ്ഞനം വെസ്റ്റ് അരവീട്ടിൽ സന്തോഷിന്റെയും സന്ധ്യയുടെയും മകൻ അഭിഷേകാണ് (20) മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയാണ് അഭിഷേക്. ബുധനാഴ്ച പുലർച്ചെ ഒന്നോടെ സ്വകാര്യ കമ്പനിയിലെ പാർട്ട്‌ടൈം ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കെ.ആർ. പുരം ആവലഹള്ളിയിലാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ടാങ്കർലോറിയിൽ അഭിഷേക് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ആതിര.
Read More14ാം നിലയിലെ അപാര്‍ട്ട്മെന്റിെൽ നിന്നും വീണ് യുവാവ് മരിച്ചു
ബെംഗളൂരു: അപാര്‍ട്ട്മെന്റിന്റെ 14-ാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കദ്രി പ്ലാനറ്റ് എസ്.കെ.എസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ അപാര്‍ട്മെന്റില്‍ താമസിക്കുന്ന അബ്ദുല്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമാല്‍ (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ റമദാന്‍ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാല്‍ ബാല്‍കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreകത്തി നശിച്ച കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ കാറിൽ ഉറങ്ങിക്കിടന്ന അജ്ഞാതനായ 60കാരൻ തീപൊള്ളലേറ്റ് മരിച്ചു. ബദ്രപ്പ ലേഔട്ടിലാണ് സംഭവം, തീപിടിത്തത്തിന്റെ കാരണം നിലവിൽ അറിവായിട്ടില്ല. കൊടിഗെഹള്ളിയിലെ പോലീസ് ഇപ്പോഴും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഹാസൻ ജില്ലക്കാരനായ സമീർ ഉർ റഹ്മാന്റെ വാഹനമാണ് തീപിടുത്തത്തിൽ കത്തിയമർന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ 1997 മുതലുള്ളതാണ്, അതിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജൂലൈയിൽ കാലഹരണപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. സംശയാസ്പദമായ മരണത്തിന് പോലീസ് കേസെടുത്തു, സാധ്യമായ എല്ലാ കോണുകളിലും അന്വേഷണം തുടരുകയാണ്.
Read Moreഅട്ടപ്പാടി മധു വധക്കേസ്; ഇന്ന് അന്തിമ വിധി പറയും
പാലക്കാട്: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് എസ്.സി-എസ് ടി കോടതി ഇന്ന് വിധി പറയും. അല്പം ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണ തുടങ്ങിയതു മുതല്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയായിരുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടിയും കേസില്‍ ഉണ്ടായി. ആകെ 122 സാക്ഷികളിൽ 103 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 24 പേർ കൂറ് മാറി. 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി.…
Read Moreമേജർ ഓപ്പറേഷന് തയ്യാറെടുത്ത് നടൻ, മരണസാധ്യതയേറെ.. പ്രാർത്ഥനകൾ വേണം, വിവാഹ വാർഷിക ദിനത്തിൽ വീഡിയോയുമായി നടൻ ബാല
നീണ്ട ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ ബാല വീണ്ടും ആരാധകർക്ക് മുന്നിലെത്തി. വിവാഹ വാർഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത് . ഭാര്യ എലിസബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകളിലേക്ക്.. എല്ലാവർക്കും നമസ്കാരം, ഫാൻ പേജിൽ വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇപ്പോൾ ഡോക്ടറുടെ (എലിസബത്ത്) നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന…
Read More