കത്തി നശിച്ച കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ കാറിൽ ഉറങ്ങിക്കിടന്ന അജ്ഞാതനായ 60കാരൻ തീപൊള്ളലേറ്റ് മരിച്ചു. ബദ്രപ്പ ലേഔട്ടിലാണ് സംഭവം, തീപിടിത്തത്തിന്റെ കാരണം നിലവിൽ അറിവായിട്ടില്ല. കൊടിഗെഹള്ളിയിലെ പോലീസ് ഇപ്പോഴും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

ഹാസൻ ജില്ലക്കാരനായ സമീർ ഉർ റഹ്മാന്റെ വാഹനമാണ് തീപിടുത്തത്തിൽ കത്തിയമർന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ 1997 മുതലുള്ളതാണ്, അതിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജൂലൈയിൽ കാലഹരണപ്പെട്ടുവെന്നും പോലീസ് അറിയിച്ചു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംശയാസ്പദമായ മരണത്തിന് പോലീസ് കേസെടുത്തു, സാധ്യമായ എല്ലാ കോണുകളിലും അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts