കല്ലട വിവാദം ഉപകാരമായി;ഞായറാഴ്ചകളിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു;കൃഷ്ണരാജപുരത്ത് ട്രെയിൻ എത്തുന്നത് തിങ്കളാഴ്ച 8:40ന്.

ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ച നീണ്ടു നിൽക്കുന്ന സുരേഷ് കല്ലട ട്രാവൽസ് വിവാദം ബെംഗളൂരു മലയാളികൾക്ക് ഒരു ആശ്വാസത്തിന്റെ കൈത്തിരി നീട്ടിയിരിക്കുകയാണ്.

ആഴ്ചകളിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ഏറ്റവും തിരക്കുള്ള ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.

കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടുന്ന ട്രെയിൽ (82644) അടുത്ത ദിവസം രാവിലെ 8.40 ന് കൃഷ്ണ രാജപുരത്ത് എത്തും.

കൊല്ലം 5:52 ,കായംകുളം 06:38, കോട്ടയം 8:07, എറണാകുളം 09:20, തൃശൂർ 10:42, പാലക്കാട് 12:05, കോയമ്പത്തൂർ 01:20, ഈ റോഡ് 03:10, ബംഗാര പേട്ട് 07:32, വൈറ്റ് ഫീൽഡ് 08:29 എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ. മടക്ക ട്രെയിൻ തിങ്കളാഴ്ചയാണ്.

  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു

ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ച് ടിക്കറ്റിന് വില കൂടുന്ന സുവിധ ട്രെയിനിൽ 8 സ്ലീപ്പർ, 2 ത്രീ ടയർ എസി, 2 ജനറൽ കമ്പാർട്ട് മെൻറുകൾ എന്നിവ ഉണ്ടാകും.

ഈ മാസം 28 മുതൽ മെയ് 30 വരെ മാത്രമാണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്.

പുതിയ ട്രെയിൻ പ്രഖ്യാപിച്ചത് നല്ല കാര്യമാണെങ്കിലും സമയ പട്ടികയിൽ റെയിൽവേ പ്രത്യേകം ” ശ്രദ്ധ”ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.

08:40 കൃഷ്ണ രാജപുരത്ത് എത്തുന്ന ട്രെയിനിൽ വരുന്നവർക്ക് അന്നത്തെ ദിവസം ഓഫീസിൽ പോകാനുള്ള സമയത്തിൽ ബുദ്ധിമുട്ട് ഉണ്ടാകും, കുറച്ച് കൂടി നേരത്തെയായിരുന്നെങ്കിൽ യാത്രക്കാർക്ക് ഉപകാരപ്രദമായിരുന്നു. ഇപ്പോൾ വൈറ്റ് ഫീൽഡിന് സമീപത്ത് ഉള്ളവർക്ക് മാത്രമേ ഉപകാരപ്പെടൂ, ട്രെയിൻ വൈകിയാൽ അതും പ്രശ്നമാകും.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

ബൈപ്പനഹള്ളിയിലേക്ക് എങ്കിലും നീട്ടാത്തതിനാൽ മെട്രോ പിടിച്ച് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്താൻ യാത്രക്കാർക്ക് കഴിയില്ല.

എന്നിരുന്നാലും പുതിയ ട്രെയിൻ ബെംഗളൂരു മലയാളികൾക്ക് തരുന്ന പ്രതീക്ഷ ചെറുതല്ല.

ഐ ആർ സി ടി സി വെബ്സൈറ്റിൽ തീവണ്ടിയുടെ വിവരം നൽകിയിട്ടുണ്ടെങ്കിലും ബുക്കിംഗ് ആരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us