നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.

ബെംഗളൂരു: ബൈക്ക് ടാങ്കർ ലോറിയിലിടിച്ച് മലയാളിവിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു.

തൃശ്ശൂർ പെരിഞ്ഞനം വെസ്റ്റ് അരവീട്ടിൽ സന്തോഷിന്റെയും സന്ധ്യയുടെയും മകൻ അഭിഷേകാണ് (20) മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയാണ് അഭിഷേക്.

ബുധനാഴ്ച പുലർച്ചെ ഒന്നോടെ സ്വകാര്യ കമ്പനിയിലെ പാർട്ട്‌ടൈം ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കെ.ആർ. പുരം ആവലഹള്ളിയിലാണ് അപകടമുണ്ടായത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

നിർത്തിയിട്ടിരുന്ന ടാങ്കർലോറിയിൽ അഭിഷേക് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരി: ആതിര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts