ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ബിഎംടിസി ബസിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ 45 കാരനായ ബിഎംടിസി ബസ് കണ്ടക്ടർ വെന്തുമരിച്ചു. പശ്ചിമ ബെംഗളൂരുവിലെ ലിംഗധീരനഹള്ളിയിലെ ഡി ഗ്രൂപ്പ് എംപ്ലോയീസ് ലേഔട്ട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ ഉറങ്ങുകയായിരുന്ന കണ്ടക്ടർ ആണ് മരിച്ചത്.
സുമനഹള്ളി ബസ് ഡിപ്പോ നമ്പർ 31-ൽ കെഎ-57-എഫ്-2069 രജിസ്ട്രേഷൻ നമ്പർ ബസിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45 ) ആണ്
പൊള്ളലേറ്റ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സ്വാമിക്ക് 80 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നതായി ബ്യാദരഹള്ളി പോലീസ് പറഞ്ഞു.
പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബ്യാദരഹള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾ നദാഫാണ് ബസിന് തീപിടിക്കുന്നത് കണ്ടത്. ഉടൻ തന്നെ പുലർച്ചെ 4.45 ഓടെ അദ്ദേഹം ഫയർ ആൻഡ് എമർജൻസി സർവീസസിനെ അറിയിച്ചു.
സുമനഹള്ളി ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ വാട്ടർ ടാങ്കർ സ്ഥലത്തെത്തി തീയണച്ചു. ബസിനുള്ളിലാണ് സ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പോലീസ് സ്ഥലത്തുണ്ടായിരുന്നപ്പോൾ മുറിയിൽ ഉറങ്ങുകയായിരുന്ന ബസ് ഡ്രൈവർ പ്രകാശ് (39) പുറത്തിറങ്ങി കണ്ടക്ടർ ബസിൽ ഉറങ്ങുകയാണെന്ന് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10.30 ഓടെ ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയിരുന്നതായി പ്രകാശ് പറഞ്ഞു. സ്വാമി ബസിനുള്ളിൽ ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹം ബസ് സ്റ്റാൻഡിലെ ഒരു മുറിയിലാണ് ഉറങ്ങിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ബ്യാദരഹള്ളി പോലീസ് തീപിടിത്ത റിപ്പോർട്ട് കേസ് എടുത്ത് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിമ്പർഗി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.