നഗരത്തിൽ നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗം കൂടുന്നതായി കണക്കുകൾ

ബെംഗളൂരു: സംസ്ഥാനത്തുടനീളം നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പനയിലും ഉപഭോഗത്തിലും വർദ്ധിച്ചുവരുന്ന കണക്കുകളാണ് സൂചിപ്പിക്കുന്നത്. ബെംഗളൂരുവിൽ സിന്തറ്റിക് മരുന്നുകളുടെ ഉപഭോഗം ഗണ്യമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, 2020-ൽ സംസ്ഥാന പോലീസ് 5,909 കേസുകൾ രജിസ്റ്റർ ചെയ്തു, 2021-ൽ 7,525 കേസുകൾ രജിസ്റ്റർ ചെയ്തു, 2022-ൽ ആവട്ടെ ഇത് 8,425 ആയി ഉയർന്നു, അതായത് 2020-ൽ പ്രതിദിനം ശരാശരി 16 കേസുകൾ, 2021-ൽ പ്രതിദിനം 20 കേസുകളിൽ 2022-ലെ ഒരു ദിവസം 23 കേസുകൾ ഓളം റിപ്പോർട് ചെയ്യപ്പെട്ടു. ശിക്ഷാ നിരക്ക് 2020, 2021, 2022…

Read More

അച്ഛനെ കൊല്ലാൻ മകൻ നൽകിയത് കോടികളുടെ കൊട്ടേഷൻ

ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ കൊല്ലാൻ ഒരു കോടിയുടെ ക്വട്ടേഷൻ കൊടുത്ത മകൻ പോലീസ് അറസ്റ്റിൽ. ബെംഗളൂരു മറത്ത് ഹള്ളിയിലാണ് 32കാരനായ മണികാന്തയാണ് അറസ്റ്റിലായത്.  ഫെബ്രുവരി 13നാണ് ഇയാളുടെ അച്ഛൻ നാരായണ സ്വാമി കൊല്ലപ്പെടുന്നത്. ഫ്ലാറ്റിൻ പുറത്ത് നിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ മണികാന്ത ദൃക്സാക്ഷിയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷിലെത്തി മൊഴി നൽകുകയും ചെയ്തു. എന്നാൽ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. ആദർശ, ശിവകുമാർ എന്നിവർക്കൊപ്പം ഇയാളും പോലീസിന്റെ പിടിയിലായി.

Read More

ബെംഗളൂരു എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മൽസരത്തിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ആരാധകരുടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ നിബന്ധനകൾ.

ബെംഗളൂരു : ഈ സീസൺ ഐ.എസ്.എല്ലിലെ നോക്കൗട്ട് മൽസരങ്ങളിൽ ആദ്യത്തേതിൽ ലീഗ് നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സി അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെ ഈ വരുന്ന വെള്ളിയാഴ്ച്ച മാർച്ച് 3ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നേരിടും. കഴിഞ്ഞ ലീഗ് മൽസരത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിൽ വച്ച് രണ്ട് ടീമിൻ്റെയും ഒരു വിഭാഗം ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംഘാടകർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ചില സ്റ്റാൻ്റുകൾ ബെംഗളൂരു എഫ് സി ആരാധകർക്കും മറ്റു ചില…

Read More

കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു

മലപ്പുറം: കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു. ഇന്നലെ വൈകീട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വൈകാതെ അന്ത്യം സംഭവിച്ചു. മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നുമാണ് തൃശ്ശൂര്‍ ഒളരിക്കര ദേവസ്വം കാളിദാസനെ സ്വന്തമാക്കുന്നത്. മധ്യകേരളത്തിലെ ഉത്സവങ്ങളിലെ സജീവ സാനിധ്യമായിരുന്നു കാളിദാസൻ

Read More

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ തുടങ്ങും

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ ഇന്‍ഡോറില്‍ തുടങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു. മൂന്നാം ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിനാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ഓസീസിന് ജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ സ്റ്റീവ് സ്മിത്തായിരിക്കും ഓസീസ് ടീമിനെ നയിക്കുക. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്കും ഇനി പരമ്പരയില്‍ കളിക്കാനാവില്ല. പേസര്‍ ജോഷ് ഹേസല്‍വുഡ് പരിക്ക് മാറാതെ മടങ്ങിയതും തിരിച്ചടിയാണ്. മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍…

Read More

നഗരത്തിൽ സൗജന്യ രാത്രി ആകാശ നിരീക്ഷണ പരിപാടി ഒരുക്കി ക്രെസ്റ്റ്

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് (IIA) ചൊവ്വാഴ്ച ഹൊസക്കോട്ടിന് സമീപമുള്ള CREST (സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആന്റ് ടെക്‌നോളജി) കാമ്പസിൽ ആകാശക്കാഴ്ച സൗകര്യം സജ്ജീകരിച്ച് അതിന്റെ പൊതുസമ്പർക്ക പരിപാടി വിപുലീകരിക്കാൻ ഒരുങ്ങുന്നു. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാമ്പസിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ സൗജന്യ രാത്രി ആകാശ നിരീക്ഷണ പരിപാടി നടക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോപ്പ് (സയൻസ് കമ്മ്യൂണിക്കേഷൻ ഔട്ട്‌റീച്ച് ആൻഡ് പബ്ലിക് എജ്യുക്കേഷൻ) ഡിവിഷൻ ആരംഭിച്ച ഈ ഇവന്റിന് ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞർ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ…

Read More

വിദ്യാര്‍ത്ഥി കണ്‍സഷനില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേരള ആർ.ടി.സി

തിരുവനന്തപുരം: വിദ്യാര്‍ത്ഥി കണ്‍സഷനില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേരള ആർ.ടി.സി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഇനിമുതല്‍ യാത്രാ ഇളവുണ്ടാകില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല. 2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും വ്യാപകമായി അനുവദിച്ച വരുന്ന…

Read More

മാർച്ച് ഒന്നു മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർ

ബെംഗളൂരു: ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) തിരിച്ചടിയായി, ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 1 മുതൽ സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക സർക്കാർ എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ജീവനക്കാരും തങ്ങളുടെ ഡ്യൂട്ടി ഒഴിവാക്കി സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി യൂണിയൻ പ്രസിഡന്റ് സി.എസ്.ഷഡാക്ഷരി പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർക്കാർ ജീവനക്കാരോട് കണ്ണടച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ബൊമ്മൈയുടെ നിലപാട് ഒമ്പത് ലക്ഷം സർക്കാർ ജീവനക്കാരെ ദുഃഖത്തിലാഴ്ത്തിയെന്നും ശിവമോഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷഡാക്ഷരി പറഞ്ഞു.…

Read More

നഗരത്തിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ചു

death suicide murder accident

ബെംഗളൂരു: ഹാവേരിയിൽ തൊഴിൽമന്ത്രി ശിവറാം ഹെബ്ബാറിന്റെ മകൻ വിവേക് ഹെബ്ബാറിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽ കുരുങ്ങി ജീവനക്കാരൻ മരിച്ചു. ധുൻഡ്‌സി സ്വദേശി നവീൻ ബസപ്പ ചലവാടി (19) ആണ് മരിച്ചത്. വി.ഐ.എൻ.പി. ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു അപകടം. ജോലിക്കിടെ കൺവെയർ ബെൽറ്റിൽ സ്പർശിച്ച നവീൻ യന്ത്രത്തിനിടയിൽ കുരുങ്ങിപ്പോവുകയായിരുന്നു. കമ്പനിയിൽ ആവശ്യത്തിനുവേണ്ട സുരക്ഷാ ഉപകരണങ്ങളില്ലായിരുന്നുവെന്ന് നവീനിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ വിവേക് ഹെബ്ബാർ ഉൾപ്പെടെ ആറുപേർക്കെതിരെ ബങ്കാപുർ പോലീസ് കേസെടുത്തു. ഫാക്ടറി ജനറൽ മാനേജർ മഞ്ജുനാഥ്, ജീവനക്കാരായ ബസവരാജ്, ഉമേഷ് സുരാവെ,…

Read More

വ്യത്യസ്ത സമരമുറ; നീതി തേടി റോഡിലെ കുഴിയിൽ അനിൽകുമാർ നിന്നത് 10 മണിക്കൂർ

ബെംഗളൂരു: നീതി തേടി ഹനുമന്ത് നഗര്‍ സ്വദേശി ജി.ആർ അനിൽകുമാർ റോഡിലെ കുഴിയിൽ ഇറങ്ങി നിന്നത് 10 മണിക്കൂർ. 2 മാസം മുൻപ് ബി.ബി.എം.പി നവീകരിച്ച ഹനുമന്ത് നഗര്‍ ഫൗർത്ത ക്രോസ്സിലെ റോഡ് ആണ് അനുമതിയില്ലാതെ സ്വകാര്യ ഏജൻസി കുഴിച്ചത്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും കുഴി ബുദ്ധിമുട്ടുണ്ടാക്കി. പ്രദേശത്ത് ഗതാഗത കുരുക്കിനും കാരണമായി . പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്നു നടിച്ചതോടെയാണ് അനിൽകുമാർ വ്യത്യസ്തമായ രീതിയിൽ സമരമുറ തിരഞ്ഞെടുത്തത്. രാവിലെ 9 മുതൽ രാത്രയ്‌ 7 വരെ നീണ്ട പ്രതിഷേധം ഒടുവിൽ ഫലം കണ്ടു.…

Read More
Click Here to Follow Us