നഗരത്തിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: ഹാവേരിയിൽ തൊഴിൽമന്ത്രി ശിവറാം ഹെബ്ബാറിന്റെ മകൻ വിവേക് ഹെബ്ബാറിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽ കുരുങ്ങി ജീവനക്കാരൻ മരിച്ചു. ധുൻഡ്‌സി സ്വദേശി നവീൻ ബസപ്പ ചലവാടി (19) ആണ് മരിച്ചത്. വി.ഐ.എൻ.പി. ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു അപകടം.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ജോലിക്കിടെ കൺവെയർ ബെൽറ്റിൽ സ്പർശിച്ച നവീൻ യന്ത്രത്തിനിടയിൽ കുരുങ്ങിപ്പോവുകയായിരുന്നു. കമ്പനിയിൽ ആവശ്യത്തിനുവേണ്ട സുരക്ഷാ ഉപകരണങ്ങളില്ലായിരുന്നുവെന്ന് നവീനിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ വിവേക് ഹെബ്ബാർ ഉൾപ്പെടെ ആറുപേർക്കെതിരെ ബങ്കാപുർ പോലീസ് കേസെടുത്തു. ഫാക്ടറി ജനറൽ മാനേജർ മഞ്ജുനാഥ്, ജീവനക്കാരായ ബസവരാജ്, ഉമേഷ് സുരാവെ, എ.എസ്. വിശ്വനാഥ്, ആകാശ് ധർമോജി എന്നിവർക്കെതിരേയാണ് കേസെടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts