വ്യത്യസ്ത സമരമുറ; നീതി തേടി റോഡിലെ കുഴിയിൽ അനിൽകുമാർ നിന്നത് 10 മണിക്കൂർ

ബെംഗളൂരു: നീതി തേടി ഹനുമന്ത് നഗര്‍ സ്വദേശി ജി.ആർ അനിൽകുമാർ റോഡിലെ കുഴിയിൽ ഇറങ്ങി നിന്നത് 10 മണിക്കൂർ. 2 മാസം മുൻപ് ബി.ബി.എം.പി നവീകരിച്ച ഹനുമന്ത് നഗര്‍ ഫൗർത്ത ക്രോസ്സിലെ റോഡ് ആണ് അനുമതിയില്ലാതെ സ്വകാര്യ ഏജൻസി കുഴിച്ചത്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും കുഴി ബുദ്ധിമുട്ടുണ്ടാക്കി. പ്രദേശത്ത് ഗതാഗത കുരുക്കിനും കാരണമായി . പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്നു നടിച്ചതോടെയാണ് അനിൽകുമാർ വ്യത്യസ്തമായ രീതിയിൽ സമരമുറ തിരഞ്ഞെടുത്തത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

രാവിലെ 9 മുതൽ രാത്രയ്‌ 7 വരെ നീണ്ട പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. ബി.ബി.എം.പി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിക്കെതിരെ പോലീസിൽ പരാതി നൽകി. കുഴി മൂടാനുള്ള നടപടികളും സ്വീകരിച്ചു. നടപടിയിൽ സന്തോഷമുണ്ടെന്ന് അനിൽകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts