ബെംഗളൂരു എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മൽസരത്തിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ആരാധകരുടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ നിബന്ധനകൾ.

ബെംഗളൂരു : ഈ സീസൺ ഐ.എസ്.എല്ലിലെ നോക്കൗട്ട് മൽസരങ്ങളിൽ ആദ്യത്തേതിൽ ലീഗ് നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സി അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെ ഈ വരുന്ന വെള്ളിയാഴ്ച്ച മാർച്ച് 3ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നേരിടും.

കഴിഞ്ഞ ലീഗ് മൽസരത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിൽ വച്ച് രണ്ട് ടീമിൻ്റെയും ഒരു വിഭാഗം ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംഘാടകർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ചില സ്റ്റാൻ്റുകൾ ബെംഗളൂരു എഫ് സി ആരാധകർക്കും മറ്റു ചില ഗാലറികൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്കുമായി മാറ്റി വച്ചിരിക്കുകയാണ്.

ഹോം ഫാൻസ് (നീല), എവേ ഫാൻസ് (മഞ്ഞ) എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

മാത്രമല്ല ബെംഗളൂരു ആരാധകർക്കായി മാറ്റി വച്ചിരിക്കുന്ന സ്റ്റാൻ്റിൽ ബുക്ക് ചെയ്യാൻ കേരള ആരാധകരെ അനുവദിക്കുന്നില്ല എന്ന് മാത്രമല്ലെ, ഹോം ആരാധകർക്ക് വേണ്ടി മാറ്റി വച്ച സ്റ്റാൻ്റിൽ ബുക്ക് ചെയ്ത് കയറാൻ ശ്രമിച്ചാൽ, അവരുടെ ആരാധകരുടെ സ്റ്റാൻ്റിൽ സീറ്റ് ലഭ്യതയുണ്ടങ്കിൽ പറഞ്ഞയക്കുമെന്നും നിബന്ധനയിൽ പറയുന്നു, ഇത് അംഗീകരിച്ചാൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് താഴെ.

https://insider.in/hero-indian-super-league-2022-23-knockout-bengaluru-fc-vs-kerala-blasters-fc-test-winter/event

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
[masterslider id="10"]

Related posts