നഗരത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകൾ വർധിക്കുന്നു

ബെംഗളുരു: നഗരത്തിൽ12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വ്യാപകമാകുന്നതായി പഠനങ്ങൾ. ഇത്തരത്തിൽ 348 കേസുകളാണ് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത്. നഗരത്തിൽ ആകെ 811 കുട്ടികളെ തട്ടിക്കൊണ്ടു പോയതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളെക്കാൾ ഉയർന്ന കണകാണിത്. സംസ്ഥാനത്ത് ആകെ 40,827 കുട്ടികളെയാണ് തട്ടി കൊണ്ടുപോയത്. ഇതിൽ 32,120 പേരെ രക്ഷപ്പെടുത്തി.

Read More

ചിത്രരചനാ മത്സരം ജനുവരി 18ന്

ബെംഗളൂരു: റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ജനുവരി 18ന് രാവിലെ 10 മുതൽ സെന്റ് മാർക്‌സ് റോഡിലെ പോലീസ് ട്രാഫിക് പാർക്കിൽ പോലീസ് പെയിന്റിംഗ് മത്സരം നടത്തും. മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ/റൈഡിംഗിൽ മൊബൈൽ ഫോണിന്റെ ഉപയോഗം, സീറ്റ് ബെൽറ്റുകളുടെ ഉപയോഗം തുടങ്ങി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എന്തും പങ്കെടുക്കാം. പ്രായഭേദമന്യേ എല്ലാ പൗരന്മാർക്കും പങ്കെടുക്കാം. ജനുവരി 21ന് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർക്ക് അവാർഡ് നൽകും.

Read More

കോവൊവാക്സിൻ ബൂസ്റ്റര്‍ ഡോസായി അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്‍ നല്‍കിയ മുതിര്‍ന്നവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവൊവാക്സിന്‍ നല്‍കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി. വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ അംഗീകാരം. 18 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കോവൊവാക്‌സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് ഡി.സി.ജി.ഐക്ക് കത്തയച്ചിരുന്നു.ചില രാജ്യങ്ങളില്‍ കോവിഡ് വീണ്ടും ശക്തമായതിനെത്തുടര്‍ന്നാണ് ഇത്.…

Read More

സി.ഐ.ടി.യു.ദേശീയ സമ്മേളനത്തിന് ഇന്ന് പാലസ് ഗ്രൗണ്ടിൽ തുടക്കമാവും; മന്ത്രിമാരും മുൻ മന്ത്രിമാരും പങ്കെടുക്കും.

ബെംഗളൂരു : സി.പി.ഐ.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിൻ്റെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാവും, പാലസ് ഗ്രൗണ്ടിൽ ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. കേരള സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, വി.എൻ.വാസവൻ മുൻ മന്ത്രിമാരായ എ.കെ.ബാലൻ, മേഴ്സിക്കുട്ടിയമ്മ ,ടി.പി.രാമകൃഷ്ണൻ എന്നിവർ അടക്കം 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ചെഗുവേരയുടെ കൊച്ചു മകൾ ഡോ:അലെയ്ഡയും പങ്കെടുക്കും. ഈ മാസം 22 ന് ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തോടെ പരിപാടികൾക്ക് സമാപനമാകും.

Read More

ആംബുലൻസുകൾക്ക് ഇനി സുഗമമായ യാത്ര; എമർജൻസി വെഹിക്കിൾ സിഗ്നലുമായി ട്രാഫിക് പോലീസ്

ആംബുലൻസുകളുടെ യാത്ര സുഗമമാക്കാൻ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ എമർജൻസി വെഹിക്കിൾ സിഗ്നലുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി പച്ച ലൈറ്റ് തെളിയും എന്നതാണ് പദ്ധതി . 4 മാസത്തിനുള്ളിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി പദ്ധതി നടപ്പിലാക്കുമെന്ന് ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ സലിം പറഞ്ഞു. തുടർന്ന് ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി തെളിയും പച്ച ലൈറ്റ് ആംബുലൻസ് കടന്നു പോയതിനു പിന്നാലെ ചുവപ്പ് ലൈറ്റിലേക്കു മാറുകയും ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് ആംബുലൻസ് യാത്രയെ…

Read More

കബ്ബൺ പാർക്കിൽ ദേശീയ റോഡ് സുരക്ഷാ വാരാചരണം നടന്നു

ബെംഗളൂരു: റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി 1500-ഓളം സ്‌കൂൾ കുട്ടികൾ റാലിയിൽ പങ്കെടുത്തു. 150-ലധികം ഗതാഗത വകുപ്പ് കോബ്രകളും 100 ട്രാഫിക് വാർഡൻമാരും കബ്ബൺ പാർക്കിൽ നിന്ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലേക്ക് ബൈക്ക് റാലി നടത്തി. കുട്ടികളോട് നേരത്തെ സ്‌കൂളിൽ പോകാനും ഹെൽമറ്റ് ധരിക്കാനും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് രക്ഷിതാക്കളെ തടയാനും സിറ്റി പോലീസ് മേധാവി സി.എച്ച്.പ്രതാപ് റെഡ്ഡി ആവശ്യപ്പെട്ടു. മാറ്റം നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്, അദ്ദേഹം പറഞ്ഞു. ആർടിഒ നിയമങ്ങൾ കർശനമാക്കുകയും ഡ്രൈവിംഗ് ടെസ്റ്റുകൾ കർശനമായി നടത്തുകയും ചെയ്തതിനാൽ…

Read More

സംസ്ഥാനത്ത് പ്രതിദിന പാലുത്പാദനം കുറയുന്നു

ബെംഗളൂരു: 2022 ജൂലൈ മുതൽ കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാൽ സംഭരണത്തിൽ പ്രതിദിനം ഒമ്പത് മുതൽ 10 ലക്ഷം ലിറ്റർ വരെ കുറവുണ്ടായിട്ടുണ്ട് . സംസ്ഥാനത്തെ 26 ലക്ഷത്തിലധികം പാൽ ഉത്പാദകരിൽ നിന്ന് ക്ഷീര സഹകരണസംഘം ഇപ്പോൾ പ്രതിദിനം ശരാശരി 75.6 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു . 2021-22ൽ പ്രതിദിനം 84.5 ലക്ഷം ലിറ്ററായിരുന്നു പാലിന്റെ ഉൽപ്പാദനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത് ആദ്യമായാണ് കുറയുന്നത്. ലംപി ത്വക്ക് രോഗം (എൽഎസ്ഡി), കുളമ്പുരോഗം (എഫ്എംഡി), വെള്ളപ്പൊക്കം,…

Read More

മൈസുരുവിൽ സന്ദർശകർക്ക് ഏറെ ഇഷ്ടം മൃഗശാലയോട്

മൈസൂരു: സംസ്ഥാനത്തെ 9 മൃഗശാലകളിൽ കഴിഞ്ഞ വർഷം കൂടുതൽ സന്ദർശകരെത്തിയത് മൈസൂരുവിൽ. 25, 05,514 പേരാണ് മൈസുരു കാണാനെത്തിയത്. 24,76, 91,745 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. എന്നാൽ ടിക്കറ്റ് വരുമാനത്തിൽ ഒന്നാംസ്ഥാനം ബെംഗളൂരു ബെന്നാർ ഘട്ടെ ബയോളജിക്കൽ പാർക്കിനാണ്. 16,12,721 പേർ സന്ദർശിച്ച ബെന്നാർ ഘട്ടയിൽ നിന്ന് . 42,68,86,415 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചച്ചത്.

Read More

റോഡിലെ കുഴികൾക്ക് പുറമെ റോഡുകളിൽ ഉണ്ടാകുന്നത് തുരങ്കങ്ങൾ

ബെംഗളൂരു: ബ്രിഗേഡ് റോഡിൽ ഒരു കുഴി പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്ക് ശേഷം , ചൊവ്വാഴ്ച മഹാലക്ഷ്മി ലേഔട്ടിൽ മറ്റൊരു കുഴി പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളെ വലച്ചു. മൂന്ന് ദിവസം മുൻപാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) റോഡ് അസ്ഫാൽ ചെയ്തത്. രാവിലെ 8:40 ന് ഒരു വാട്ടർ ടാങ്കർ ഈ സ്ഥലത്തുകൂടി കടന്നുപോകുമ്പോഴാണ് കുഴി പ്രത്യക്ഷപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. താഴെയുള്ള പൈപ്പ് ലൈനുകൾ മണ്ണ് ഇളകിയതാണ് കുഴി രൂപപ്പെടാൻ കാരണമായതെന്ന് സ്ഥലം പരിശോധിച്ച ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് ആസ്ഫാൽറ്റുചെയ്യുമ്പോൾ ഒരു പ്രശ്നവും നിരീക്ഷിച്ചില്ല. എന്നാൽ…

Read More

എമർജൻസി വാതിൽ തുറന്ന് തേജസ്വി സൂര്യ, അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യ. ബിജെപി ബെംഗളൂരു സൗത്ത് ലോക്സഭാ എം.പി.യാണ് തേജസ്വി സൂര്യ. തേജസ്വി സൂര്യക്കൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരന്‍ വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. 2022 ഡിസംബര്‍ 10ന് ചെന്നൈ – ട്രിച്ചി ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എമര്‍ജന്‍സി ഡോറിന്…

Read More
Click Here to Follow Us