കോവൊവാക്സിൻ ബൂസ്റ്റര്‍ ഡോസായി അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്‍ നല്‍കിയ മുതിര്‍ന്നവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവൊവാക്സിന്‍ നല്‍കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി. വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ അംഗീകാരം.

18 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കോവൊവാക്‌സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് ഡി.സി.ജി.ഐക്ക് കത്തയച്ചിരുന്നു.ചില രാജ്യങ്ങളില്‍ കോവിഡ് വീണ്ടും ശക്തമായതിനെത്തുടര്‍ന്നാണ് ഇത്.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

പ്രായപൂര്‍ത്തിയായവരില്‍ അടിയന്തര സാഹചര്യങ്ങളില്‍ കോവൊവാക്സ് കുത്തിവെക്കുന്നതിന് ഡി.സി.ജി.ഐ നേരത്തെ അനുമതി നല്‍കിയിരുന്നു.കോവൊവാക്സിന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി നേരത്തെ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയും അനുമതി നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts