കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറച്ചു; റിസർവേഷൻ കോച്ചുകളിൽ തള്ളിക്കയറ്റം

ബെംഗളൂരു∙ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിതിനാൽ റിസർവേഷൻ കോച്ചുകളിൽ തിരക്കേറുന്നു. നേരത്തെ 4 ജനറൽ കോച്ചുകളുണ്ടായിരുന്നതു ഇപ്പോൾ 2 എണ്ണമായാണ് ചുരുക്കിയിരിക്കുന്നത്. റിസർവേഷനുള്ളവർക്ക് പോലും ട്രെയിനിൽ കയറാൻ കഴിയുന്നില്ലെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുകളാക്കി മാറ്റിയതോടെയാണ് കോച്ചുകൾ ചുരുക്കാൻ കാരണം. 2 എണ്ണമായാണ് ചുരുക്കിയ കോച്ചുകളിൽ ഒരെണ്ണം മുന്നിലും രണ്ടാമത്തേതു പിന്നിലുമായാണ് ഘടിപ്പിക്കുന്നത്.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–കൊച്ചുവേളി, യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് എന്നി ട്രെയിനുകളിലാണു കോച്ചുകൾ കുറഞ്ഞത്. തെക്കോട്ടുള്ള ട്രെയിനുകളിൽ കന്റോൺമെന്റ്, കെആർപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ നിന്നാണ് അൺറിസർവ്ഡ് ടിക്കറ്റുകാർ റിസർവേഷൻ കോച്ചിലേക്കു തള്ളിക്കയറുന്നത്. കണ്ണൂർ ട്രെയിനിൽ ബാനസവാടി, ഹൊസൂർ എന്നിവിടങ്ങളിലാണു തള്ളിക്കയറ്റം കൂടുതൽ. റിസർവ് ചെയ്തവർക്ക് സീറ്റിൽ ഇരിക്കാൻ പോലും കഴിയാത്ത വരുന്നതോടെ യാത്രക്കാർ തമ്മിൽ തർക്കവും പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts