ബെംഗളൂരു: നഗരത്തിലെ വിമാനത്താവളത്തിൽ സ്ഥാപിതമായ കൂറ്റൻ കെംപഗൗഡ പ്രതിമ അനാച്ഛാദനത്തിന്റെ ഭാഗമായി ജോലിക്കെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക തുക നൽകിയില്ലെന്നാരോപിച്ച് ബിജെപി നേതാവിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ബിജെപി പ്രാദേശിക നേതാവ് നന്ദീഷിനെതിരെ ചിക്കബല്ലാപ്പൂർ ജില്ലയിലെ സിദ്ലഘട്ട പൊലീസ് സ്റ്റേഷനിൽ 40 തൊഴിലാളികളാണ് പരാതി നൽകിയത്.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെഐഎ) വളപ്പിലെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്താണ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഓരോ തൊഴിലാളിക്കും 500 രൂപ നൽകാമെന്ന് നന്ദീഷ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പരിപാടിക്ക് ശേഷം 100 രൂപ മാത്രമാണ് നൽകിയത് ചെയ്തത്. ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബിജെപിക്കെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ തെരുവിലിറങ്ങി. പണം ആവശ്യപ്പെട്ട് ഇവർ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിൽ എപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
PM @narendramodi ji, @BJP4Karnataka leaders promised ₹500 to daily wage labour to come down & cheer for you in Bengaluru. But got paid only ₹100.
They have lodged a complaint in the police station as well.
The Govt is #40PercentSarkara, while the party corruption is 80% ? pic.twitter.com/1OXZnF9Tr2— Priyank Kharge / ಪ್ರಿಯಾಂಕ್ ಖರ್ಗೆ (@PriyankKharge) November 12, 2022
കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയെ അപലപിച്ചു. കർണാടക കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം തലവൻ പ്രിയങ്ക് ഖാർഗെ വിമർശനങ്ങൾ ട്വിറ്ററിൽ കുറിച്ചു,
108 അടി ഉയരമുള്ള പ്രതിമ നവംബർ 11 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. മുൻ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു സാമന്ത ഭരണാധികാരിയായിരുന്ന കെംപഗൗഡ, 1537-ലാണ് ബെംഗളൂരു സ്ഥാപിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.