നടി ഗീതു മോഹൻദാസിനെതിരെ സംവിധായകൻ

കൊച്ചി: നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ ആരോപണവുമായി പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ. പടവെട്ടിന്റെ കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച്‌ മോശമായി പറഞ്ഞുവെന്നാണ് ആരോപണം .കഥ കേട്ടപ്പോള്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തതില്‍ വൈരാഗ്യം ഉണ്ടായെന്നും ലിജു  പറഞ്ഞു.

ഡബ്ള്യൂ.സി.സിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്തെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ ആണ് പടവെട്ട് സിനിമ എഴുത്ത് പൂര്‍ത്തീകരിച്ചത്. സണ്ണി വെയിന്റെ ഫ്ലാറ്റില്‍ താമസിച്ചാണ് കഥ എഴുതിയത്. നിവിന്‍ പോളിയോട് കഥ പറഞ്ഞു. നിവിന്‍ അപ്പോള്‍ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസിന് കഥ കേള്‍ക്കണം എന്ന് പറഞ്ഞു. ഗീതുവിനോട് കഥ പറഞ്ഞു. ഇവിടെ താമസിക്കൂ അടുത്ത ദിവസം കഥ തുടര്‍ന്ന് കേള്‍ക്കാം എന്ന് പറഞ്ഞു. മൂന്ന് ദിവസം വിളിച്ച ശേഷം ആണ് കഥ കേട്ടത്. ആദ്യ പകുതിയില്‍ കറക്ഷന്‍സ് ഉണ്ട് എന്ന് പറഞ്ഞു. എന്നാല്‍ കൃത്യമായ വിശദീകരണം പറഞ്ഞില്ല. കറക്ഷന്‍സ് ചെയ്തില്ലെങ്കില്‍ സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ തയ്യാറല്ല എന്നും ഗീതു പറഞ്ഞു. ഷൂട്ടിങ് തുടങ്ങി പല തവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആണ് കോവിഡ് വന്നത്. കഥ വീണ്ടും കേള്‍ക്കണമെന്ന് പിന്നീട് പറഞ്ഞെങ്കിലും ഗീതു കഥ കേള്‍ക്കുന്നതില്‍ വീണ്ടും താത്പര്യം കാണിച്ചില്ല. കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച്‌ മോശമായി പറഞ്ഞതായി അറിഞ്ഞുവെന്ന് ലിജു കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
  കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us