പ്രണയിനിയെ ആക്രമിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: നടുറോഡില്‍ യുവതികള്‍ തമ്മിലുള്ള തര്‍ക്കം . ഒടുവില്‍ യുവതിയെ ആക്രമിച്ച ശേഷം മറ്റേ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കര്‍ണാടകയിലെ ദവനഗെരെയില്‍ ശാന്തിനഗറില്‍ ഇന്നലെയാണ് സംഭവം. സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

യുവതികള്‍ തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ യുവതി അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത് പങ്കാളിക്ക് ഇഷ്‌ടമാകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതി പേനാക്കത്തി ഉപയോഗിച്ച്‌ സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

പെണ്‍കുട്ടിയുടെ കഴുത്തിനും കവിളിനും കൈക്കും സാരമായി പരിക്കേറ്റു. തുടര്‍ന്ന് ആക്രമിച്ച യുവതി കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആക്രമണം നടത്തിയ യുവതിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts