അറസ്റ്റിലായ ഭീ​ക​ര​വാ​ദി​ക​ളു​ടെ പോ​ലീ​സ് ക​സ്റ്റ​ഡി നീ​ട്ടി

ബെംഗളൂരു: നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ രണ്ട് തീവ്രവാദികളുടെ പോലീസ് കസ്റ്റഡി സെപ്റ്റംബർ 30 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. രണ്ട് പ്രതികളായ മാസിന്റെയും സയ്യിദ് യാസിൻ്റെയും കസ്റ്റഡി തിങ്കളാഴ്ച (സെപ്റ്റംബർ 26) അവസാനിക്കേണ്ടതായിരുന്നു എന്നാൽ തിങ്കളാഴ്ച ഇവിടത്തെ മൂന്നാം ജെഎംഎഫ്‌സി കോടതിയാണ് കസ്റ്റഡി നീട്ടിയത്. ശിവമോഗ റൂറൽ പോലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്കായി മക്ഗാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കസ്റ്റഡി നീട്ടുന്നത് അന്വേഷണത്തിന് സഹായകമാകുമെന്ന് ശിവമോഗ എസ്പി ലക്ഷ്മിപ്രസാദ് പറഞ്ഞു. പ്രതികൾക്ക് അറിയാവുന്നവരെയും ചോദ്യം ചെയ്യും, അവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതി ഷാരിഖിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല, പക്ഷേ സൂചനകൾ തേടുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കൊപ്പളിൽ ഓപ്പറേഷൻ നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് എസ്പി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us