ശ്മശാനഭൂമിയിലേക്ക് പ്രവേശനം നിഷേധിച്ചു; ദലിത് സ്ത്രീയെ റോഡരികിൽ സംസ്കരിച്ച് ബന്ധുക്കൾ

ബെംഗളൂരു: തുമകൂരിലെ മധുഗിരി താലൂക്കിലെ ബിജ്‌വാര ഗ്രാമത്തിൽ അന്തരിച്ച ദളിത് സ്ത്രീ ഹനുമക്ക (75) യുടെ അന്ത്യയാത്ര പ്രതിസന്ധിയിക്കി. ഗ്രാമത്തിലെ ശ്മശാനഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ, ദളിത് സ്ത്രീയുടെ കുടുംബത്തിന് യുവതിയുടെ മൃതദേഹം ഒടുവിൽ വഴിയരികിൽ അടക്കേണ്ടതായും അന്ത്യകർമങ്ങൾ നടത്തേണ്ടതായും വന്നു.

ഇത് ഈ പ്രദേശത്ത് മാത്രമുള്ള പ്രശ്നമല്ലെന്നും സംസ്ഥാനത്തുടനീളമുള്ള 1,000-ലധികം ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും ദലിതർക്കായി നിയുക്ത ശ്മശാന സ്ഥലങ്ങളില്ലെന്നും ദളിത് പ്രവർത്തകർ രോഷത്തോടെ പ്രതികരിച്ചു. ഇത് വളരെക്കാലമായുള്ള പ്രശ്നമാണെന്നും ദലിതരുടെ അന്തസ്സ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഒരു ബോധ്യവുമില്ലന്നും സ്ഥലമില്ലെങ്കിൽ സർക്കാർ ഭൂമി വാങ്ങണമെന്നും ആക്ടിവിസ്റ്റ് വിജയ് ശ്രീനിവാസ പറഞ്ഞു.

ദലിതർക്ക് ശ്മശാനഭൂമിയില്ലാത്ത 200 ഓളം ഗ്രാമങ്ങൾ തുമകുരു ജില്ലയിലുണ്ടെന്ന് ദളിത് ജനന്ദോളന പ്രവർത്തകൻ നരസിംഹ മൂർത്തി പറഞ്ഞു. ഇത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമ, പാർലമെന്ററി കാര്യ മന്ത്രിയും ചിക്കനായകനഹള്ളി എംഎൽഎയുമായ ജെ.സി. മധുസ്വാമി പറഞ്ഞു.

തിങ്കളാഴ്ച പ്രശ്നം പരിഹരിക്കാൻ അസിസ്റ്റന്റ് കമ്മീഷണറുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us