സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം : ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു

ബെംഗളൂരു : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെപേരിലുള്ള കേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു.

ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്‌ കോടതിയിൽ ചൊവ്വാഴ്ച ഉദയനിധി നേരിട്ടുഹാജരായി.

ഒരുലക്ഷം രൂപയുടെ ഈടിന്മേലാണ് ജാമ്യം. ഉദയനിധിയോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിരുന്നു. കേസ് ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ്-ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ഉദനയനിധി നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്.

ഡെങ്കിപ്പനിയെയും കൊതുകുകളെയും മലമ്പനിയെയും കൊറോണ വൈറസിനെയും തുടച്ചുനീക്കുന്നതുപോലെ സനാതനധർമത്തെയും തുടച്ചുനീക്കണമെന്നായിരുന്നു പരാമർശം.

തുടർന്ന് ബി.ജെ.പി., സംഘപരിവാർ സംഘടനകൾ വലിയ പ്രതിഷേവുമായി രംഗത്തെത്തി.

ഒട്ടേറെ സംസ്ഥാനങ്ങളിൽ ഉദയനിധിയുടെേപരിൽ കേസെടുത്തു. സാമൂഹിക പ്രവർത്തകനായ പരമേശ് നൽകിയ പരാതിയിലാണ് ബെംഗളൂരു കോടതി കേസെടുത്തത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി കായിക-യുവജനവകുപ്പ് മന്ത്രിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts